scorecardresearch

‘നിനക്കിത് സംഭവിച്ചതില്‍ സങ്കടമുണ്ട്, നീയില്ലാതെ അവര്‍ക്ക് ജയിക്കാനാകില്ല’; ചേര്‍ത്തു പിടിച്ച് യുവിയും കോഹ്‌ലിയും

”എന്റെ സഹോദരാ, എനിക്കറായിവുന്ന ഏറ്റവും ആത്മാര്‍ത്ഥതയുള്ളവനാണ് നീ. ഞാനും അനുഷ്കയും എന്നും നിനക്കൊപ്പമുണ്ടാകും”

‘നിനക്കിത് സംഭവിച്ചതില്‍ സങ്കടമുണ്ട്, നീയില്ലാതെ അവര്‍ക്ക് ജയിക്കാനാകില്ല’; ചേര്‍ത്തു പിടിച്ച് യുവിയും കോഹ്‌ലിയും

ലോര്‍ഡ്‌സ്: എബി ഡിവില്യേഴ്‌സിന് പിന്തുണയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും മുന്‍ താരം യുവരാജ് സിങ്ങും. ലോകകപ്പിനുള്ള ടീമില്‍ കളിക്കാന്‍ താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന ഡിവില്യേഴ്‌സിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങള്‍ പിന്തുണയുമായെത്തിയത്.

താന്‍ ഡിവില്യേഴ്‌സിനൊപ്പമാണെന്നും അദ്ദേഹത്തെ വിശ്വസിക്കുന്നതായും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിരാട് കോഹ് ലി വ്യക്തമാക്കി.”എന്റെ സഹോദരാ, എനിക്കറായിവുന്ന ഏറ്റവും ആത്മാര്‍ത്ഥതയുള്ളവനും കമ്മിറ്റഡായ താരവും നീയാണ്. നിനക്കിങ്ങനെ സംഭവിക്കുന്നത് കാണുന്നതില്‍ വിഷമമുണ്ട്. പക്ഷെ, ഞാന്‍ നിനക്കൊപ്പമുണ്ടെന്നും നിന്നെ വിശ്വസിക്കുന്നതായും അറിയുക” എന്നായിരുന്നു കോഹ് ലിയുടെ പോസ്റ്റ്.

”നിന്റെ സ്വകാര്യതയില്‍ ആളുകള്‍ അനാവശ്യമായി ഇടപെടുന്നു. നിനക്കും നിന്റെ കുടുംബത്തിനും കൂടുതല്‍ കരുത്ത് ആശംസിക്കുന്നു. നിനക്കൊപ്പം ഞാനും അനുഷ്‌കയും എന്നുമുണ്ടാകും” എന്നും താരം പറഞ്ഞു.

”എന്റെ പ്രിയ സുഹൃത്തേ, ഇതിഹാസമേ, ഞാന്‍ ഒപ്പം ക്രിക്കറ്റ് കളിച്ചവരില്‍ ഏറ്റവും നല്ല വ്യക്തികളിലൊരാണ് നീ. ഈ ലോകകപ്പില്‍ നീയില്ലാതെ ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. നീ ടീമിലില്ലാത്തത് നിന്റെയല്ല നിന്റെ രാജ്യത്തിന്റെ നഷ്ടമാണ്. താരം എത്ര വലുതാണോ വിമര്‍ശനവും അത്ര വലുതായിരിക്കും. നിയൊരു ജെന്റില്‍മാനാണെന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം” എന്നായിരുന്നു യുവരാജ് കുറിച്ചത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli and yuvraj singh supports ab de villiers277205