പുത്തൻ പരിഷ്കാരത്തിൽ ഇന്ത്യൻ ടീം; കലക്കൻ ഫോട്ടോഷൂട്ട്

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് കൂടിയാണ് വിൻഡീസ് പരമ്പരയോടെ തുടക്കമാകുന്നത്

വിൻഡീസിനെതിരായ ഏകദിന -ടി20 പരമ്പരകളിലെ ആധികാരിക ജയത്തിന് പിന്നാലെ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ലോകകപ്പിൽ നിന്ന് സെമിയിൽ പുറത്തായതിന് ശേഷം പരമ്പര ജയത്തോടെ തിരിച്ചുവന്ന ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ തുടക്കത്തിനാണ് ഒരുങ്ങുന്നത്. രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കരീബിയൻ മണ്ണിൽ കളിക്കുന്നത്.

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് കൂടിയാണ് വിൻഡീസ് പരമ്പരയോടെ തുടക്കമാകുന്നത്. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് ടെസ്റ്റ് ക്രിക്കറ്റിനും ആവശ്യമാണെന്ന ആരാധകരുടേയും താരങ്ങളുടേയും ദീര്‍ഘനാളത്തെ ആവശ്യത്തിന് അന്ത്യം കുറിച്ചു കൊണ്ടാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ടെസ്റ്റില്‍ താരങ്ങളുടെ പേരും നമ്പറും ജഴ്‌സിയില്‍ എഴുതുന്നത് പുതിയ മാറ്റമാണ്.

ഇതനുസരിച്ച് പേരും നമ്പരും എഴുതിയ ജഴ്സിയിൽ ഇന്ത്യൻ താരങ്ങൾ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനാണ് അന്റിഗ്വാ വേദിയാകാൻ പോകുന്നത്. മത്സരങ്ങൾക്ക് മുന്നോടിയായി പുത്തൻ ജഴ്സിയിൽ താരങ്ങളുടെ ഫോട്ടോ ഷൂട്ടും നടന്നു.

ഏകദിന – ടി20 പരമ്പര തോൽവിയറിയാതെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോൾ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ഇന്ത്യ ജയിക്കുകയും ഒന്ന് മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് പരമ്പരയും രണ്ട് ജയവുമായി അവസാനിപ്പിക്കാനാണ് കോഹ്‌ലിപ്പട ഇറങ്ങുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli and team india poses for photo in new test jersey

Next Story
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലിക്ക് ഇന്ത്യൻ വധു; വിവാഹ ചിത്രങ്ങൾHasan Ali, pakitan cricket, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com