/indian-express-malayalam/media/media_files/uploads/2019/07/Virat-and-Williamson.jpg)
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ-ന്യൂസിലാന്‍ഡിനെ നേരിടും. ചൊവ്വാഴ്ചയാണ് നിര്‍ണായക മത്സരം. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ സെമി പോരാട്ടത്തിനായി കളത്തിലിറങ്ങുമ്പോള്‍ മനസില്‍ 11 വര്‍ഷം പഴക്കമുള്ള ഒരു കടം കൂടിയുണ്ടാകും. വിരാട് കോഹ്‌ലിയെയും സംഘത്തെയും കെട്ടുകെട്ടിക്കുക എന്നതിനൊപ്പം ഒരു മധുര പ്രതികാരത്തിനുള്ള അവസരം കൂടിയാണ് ഈ സെമി ഫൈനല്‍ പോരാട്ടം. എന്നാല്‍, വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത ആ പഴയ പൊടിമീശക്കാരന്‍ വിരാട് കോഹ്‌ലി ഇന്ന് കൂടുതല്‍ കരുത്തനാണ്. തോറ്റ് കൊടുക്കാന്‍ മനസിലാത്ത ഇന്ത്യയുടെ കരുത്തനായ നായകനാണ്. എങ്കിലും 11 വര്‍ഷം മുന്‍പത്തെ കടം തീര്‍ക്കാന്‍ കിവീസ് നായകന്‍ വില്യംസണ്‍ പരിശ്രമിക്കും. തോറ്റ് കൊടുക്കാതിരിക്കാന്‍ വിരാട് കോഹ്‌ലിയും.
Read Also: വിമാനം പറന്നത് ‘കളി’യല്ല; ഐസിസിക്ക് ബിസിസിഐയുടെ പരാതി
ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി പോരാട്ടത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. 11 വര്‍ഷം മുന്‍പ് അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഏറ്റുമുട്ടിയത് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ്. അന്ന് അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു. ന്യൂസിലാന്‍ഡ് നായകനാകട്ടെ സാക്ഷാല്‍ കെയ്ന്‍ വില്യംസണും. അന്നത്തെ സെമി ഫൈനലില്‍ വിജയം ഇന്ത്യക്കൊപ്പം ആയിരുന്നു. ഫൈനലില്‍ ദക്ഷിണ ആഫ്രിക്കയെ കീഴടക്കി അന്ന് ഇന്ത്യയുടെ കുട്ടികള്‍ ചാമ്പ്യന്‍മാരാകുകയും ചെയ്തു.
വിരാട് കോഹ്‌ലി11 വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ വില്യംസണ് അവസരം ലഭിച്ചിരിക്കുകയാണ്. മാത്രമല്ല, അന്നത്തെ സെമി ഫൈനലില്‍ വിരാട് കോഹ്‌ലിയാണ് വില്യംസനെ പുറത്താക്കിയത്. ഏഴ് ഓവര്‍ പന്തെറിഞ്ഞ വിരാട് കോഹ്‌ലി വില്യംസണിന്റെ വിക്കറ്റ് അടക്കം രണ്ട് വിക്കറ്റ് സ്വന്തമാക്കി. 37 റണ്‍സുമായാണ് വില്യംസണ്‍ അന്ന് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടുകയായിരുന്നു. മഴ മൂലം മത്സരം വെട്ടിക്കുറച്ചു. ഇന്ത്യയുടെ വിജയലക്ഷ്യം 43 ഓവറില്‍ 191 ആയി പുനര്‍നിശ്ചയിച്ചു. 41.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തു. കോഹ്‌ലി 43 റണ്‍സാണ് കിവീസിനെതിരായ സെമി പോരാട്ടത്തില്‍ നേടിയത്. വിരാട് തന്നൊയിരുന്നു കളിയിലെ താരവും. വിരാട് കോഹ്‌ലിക്ക് ഈ മത്സരത്തില്‍ വിക്കറ്റ് നഷ്ടമായത് ക്യാച്ച് ഔട്ടിലൂടെയാണ്. ആ ക്യാച്ച് സ്വന്തമാക്കിയതാകട്ടെ വില്യംസണ്‍ തന്നെ!
Williamson11 വര്‍ഷം മുന്‍പത്തെ അണ്ടര്‍ 19 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്ന താരങ്ങളില്‍ വിരാട് കോഹ്‌ലിക്കൊപ്പം രവീന്ദ്ര ജഡേജ മാത്രമാണ് ഇപ്പോഴത്തെ ലോകകപ്പ് ടീമിലുള്ളത്. മറുവശത്ത് വില്യംസണ് പുറമേ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ ഇപ്പോഴത്തെ ലോകകപ്പ് ടീമിലുണ്ട്. സൗത്തിയായിരുന്നു അന്ന് ടൂർണമെന്റിലെ താരം.
നിരവധി കാര്യങ്ങള്‍ കൊണ്ട് ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇനി ആരാകും വിജയി എന്ന് അറിഞ്ഞാല്‍ മതി. ഫൈനലിലേക്ക് ഏത് ടീം എത്തിയാലും 11 വര്‍ഷം മുന്‍പത്തെ അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലും അന്നത്തെ സംഭവവികാസങ്ങളും ചര്‍ച്ചയാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us