ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇറങ്ങാന്‍ സാധിച്ചില്ലെങ്കിലും മറക്കാനാവാത്ത ഓര്‍മ്മകളാണ് ഋഷഭ് പന്തെന്ന യുവതാരത്തിന് പരമ്പര സമ്മാനിക്കുന്നത്. താരത്തിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മത്സരശേഷം ഡ്രസ്സിങ് റൂമില്‍ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറാവുകയാണ്.

ആരാണെന്ന് തിരിച്ചറിയണമെങ്കില്‍ സൂക്ഷിച്ച് നോക്കേണ്ടി വരുന്ന തരത്തില്‍ കേക്കില്‍ കുളിച്ചു നില്‍ക്കുന്ന പന്തിന്റെ ചിത്രം ബിസിസിഐ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. സഹതാരങ്ങള്‍ ചേര്‍ന്നാണ് പന്തിനെ കേക്കില്‍ കുളിപ്പിച്ചെടുത്തത്.

പരുക്ക് മാറി സാഹ തിരികെ എത്തിയതോടെയാണ് പന്തിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ നിന്നും ഇടം നഷ്ടമാകുന്നത്. ഇന്ത്യന്‍ മണ്ണിലാണെന്നതും സാഹയ്ക്ക് അനുകൂലമായി മാറി.

യുവതാരമായ പന്തിനെ എംഎസ് ധോണിയുടെ പിന്‍ഗാമിയായാണ് ഇന്ത്യന്‍ ടീം കാണുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ പ്രകടനം പന്തിനെ പഴി കേല്‍പ്പിക്കുന്നുണ്ട്. മോശം ഷോട്ട് തിരഞ്ഞെടുപ്പാണ് പന്തിന് വിനയായി മാറുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook