ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശർമയുടെയും രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്. വിവാഹ വാർഷിക ദിനത്തിൽ 31 കാരിയായ അനുഷ്‌ക മനോഹരമായൊരു ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ഈ ദിവസം കൂടുതൽ അവിസ്മരണീയമാക്കി. രണ്ടു വർഷങ്ങൾക്കു മുൻപ് വിവാഹ ദിനത്തിലെടുത്ത ഫൊട്ടോയും അനുഷ്ക കുറിപ്പിനൊപ്പം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: ഒന്നായിട്ട് രണ്ടു വർഷം, കോഹ്‌ലി-അനുഷ്‌ക പ്രണയ നിമിഷങ്ങൾ

ഫ്രഞ്ച് കവി വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ കടമെടുത്താണ് അനുഷ്‌ക തന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് തുടങ്ങിയത്. ”മറ്റൊരാളെ സ്നേഹിക്കുകയെന്നത് ദൈവത്തിന്റെ മുഖം കാണുക എന്നതാണ്-വിക്ടർ ഹ്യൂഗോ. പ്രണമെന്നത് വെറുമൊരു വികാരം മാത്രമല്ല, അതിനെക്കാൾ വളരെ കൂടുതലാണ്. അതൊരു വഴികാട്ടിയും തുണയും സത്യത്തിലേക്കുള്ള പാതയുമാണ്. ഞാനത് കണ്ടെത്തിയതിൽ ഭാഗ്യവതിയാണ്” ഇതായിരുന്നു അനുഷ്കയുടെ കുറിപ്പ്.

വിരാട് കോഹ്‌ലിയാകട്ടെ മനോഹരമായൊരു പ്രണയചിത്രം പങ്കുവച്ചാണ് ഭാര്യയോടുളള സ്നേഹം വിവാഹ വാർഷികദിനത്തിൽ പ്രകടിപ്പിച്ചത്. ”യഥാർഥത്തിൽ പ്രണയം മാത്രമേയുളളൂ, മറ്റൊന്നുമില്ല. ഓരോ ദിവസവും നിങ്ങളെ മനസിലാക്കുന്ന ഒരാളെ നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കുമ്പോൾ നിങ്ങൾക്ക് ഒരു തോന്നൽ മാത്രമേയുള്ളൂ, നന്ദി” വിരാട് കോഹ്‌ലിയുടെ കുറിപ്പാണിത്.

2017 ഡിസംബർ 11 ന് ഇറ്റലിയിൽ വച്ചായിരുന്നു കോഹ്‌ലി-അനുഷ്‌ക വിവാഹം. ഒന്നാം വിവാഹ വാർഷികത്തിൽ വിവാഹ ദിനത്തിലെ ചില നിമിഷങ്ങൾ കോർത്തിണക്കിയുളള വീഡിയോയാണ് അനുഷ്ക പങ്കുവച്ചത്. കോഹ്‌ലിയാകട്ടെ വിവാഹ ദിനത്തിൽനിന്നുളള ചിത്രങ്ങളാണ് പങ്കുവച്ചത്.

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര നടക്കുന്നതിനിടയിലാണ് കോഹ്‌ലിയുടെ വിവാഹ വാർഷിക ദിനം. മൂന്നു ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ മത്സരം വീതം ജയിച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും സമനിലയിലാണ്. ഇന്നു മുംബൈയിലാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook