/indian-express-malayalam/media/media_files/uploads/2018/12/kohli-rahane.jpg)
പെര്‍ത്ത്: പതിവ് പോലെ കൃത്യ സമയത്ത് ഇന്ത്യയുടെ രക്ഷാ പ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ് നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ അജിന്‍ക്യാ രഹാനെയും. രണ്ടാം ദിനം കളി ആവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണര്‍മാരായ കെഎല്‍ രാഹുലും മുരളി വിജയിയും നേരത്തെ കൂടാരം കയറിയ മത്സരത്തില്‍ ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ പതിയെ തിരികെ കൊണ്ടു വരികയായിരുന്നു. പക്ഷെ 24 റണ്‍സെടുത്ത് പൂജാര പുറത്തായി. പിന്നാലെ ഒപ്പം ചേര്‍ന്ന രഹാനെയെ കൂട്ടു പിടിച്ച് കോഹ്ലി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. കോഹ്ലി 82 റണ്‍സും രഹാനെ 51 റണ്‍സുമെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ നായകന്മാാരുടെ പ്രകടനത്തെ അഭിനന്ദിച്ച് മുന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലര്‍ക്ക് ട്വീറ്റ് ചെയ്തു. അവിശ്വസനീയം എന്നായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സിനെ ക്ലാര്‍ക്ക് വിശേഷിപ്പിച്ചത്. അതേസമയം, രഹാനെയുടെ പ്രകടനത്തെ അസാധാരണമെന്നും മുന്‍ ഓസീസ് നായകന്‍ വിശേഷിപ്പിച്ചു. ഇന്ത്യയുടെ പോരാട്ടത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
High praise for the fight that India have shown today after being 2 wickets for 8 runs. @imVkohli unbelievable! @ajinkyarahane88 exceptional!
— Michael Clarke (@MClarke23) December 15, 2018
പിന്നാലെ മുന്‍ താരം ഡീന്‍ ജോണ്‍സും ഇരുവര്‍ക്കും പ്രശംസയുമായെത്തി. അല്‍പ്പം കടുപ്പമുള്ള പിച്ചായിരുന്നിട്ടും കോഹ്ലിയും രഹാനെയും മനോഹരമായി കളിച്ചെന്നും തങ്ങളുടെ ബാറ്റ്‌സ്മാന്മാര്‍ കണ്ടു പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ നേടിയ 326 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ 172 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കോഹ്ലിയും രഹാനെയും ഇതേ കളി നാളേയും തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് ജയം പ്രതീക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us