കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. ചൊവ്വാഴ്ചയാണ് താന്‍ പുഷ്അപ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത റാത്തോട് കോഹ്ലിയെ തന്റെ ഫിറ്റ്നസ് രഹസ്യം വീഡിയോ ആയി പകര്‍ത്തി പോസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ചത്. ഹൃത്വിക് റോഷനോടും സൈന നെഹ്വാളിനോടും ഇതേ കാര്യം കേന്ദ്രമന്ത്രി ചലഞ്ച് ചെയ്തിരുന്നു. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്കുന്ന വിരാട് കോഹ്ലി ഒട്ടും സംശയിച്ച് നില്‍ക്കാതെ വീഡിയോ തയ്യാറാക്കുകയും ചെയ്തു.
തുടര്‍ ‘സ്പൈഡര്‍ പ്ലാങ്കാണ്’ കോഹ്ലി ചെയ്തത്. ഇരു കൈമുട്ടുകളും നിലത്ത് കുത്തി കാലുകള്‍ മുകളിലേക്ക് ചലിപ്പിക്കുന്ന വ്യായാമമാണ് സ്പൈഡര്‍ പ്ലാങ്ക്. റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്ത കോഹ്ലി മറ്റ് മൂന്നു പേരെ വെല്ലുവിളിക്കുകയും ചെയ്തു. തന്റെ ഭാര്യ അനുഷ്ക ശര്‍മ്മ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സഹതാരം മഹേന്ദ്ര സിങ് ധോണി എന്നിവരെയാണ് കോഹ്ലി ഫിറ്റ്നസ് വീഡിയോ തയ്യാറാക്കാന്‍ വെല്ലുവിളിച്ചത്.
I have accepted the #FitnessChallenge by @ra_THORe sir. Now I would like to challenge my wife @AnushkaSharma , our PM @narendramodi ji and @msdhoni Bhai for the same. #HumFitTohIndiaFit #ComeOutAndPlay pic.twitter.com/e9BAToE6bg
— Virat Kohli (@imVkohli) May 23, 2018
പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് തന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വീഡിയോ തയ്യാറാക്കിയിരുന്നത്. ഇത്രയും തിരക്കിട്ട ജോലിക്കിടയിലും ഫിറ്റ്നസിന് സമയം കണ്ടെത്തുന്ന മോദിയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook