ഓസ്ട്രേലിയയിൽ പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകനും ഏഷ്യയിൽ നിന്നുള്ള ആദ്യ നായകനാണ് വിരാട് കോഹ്‍ലി. ബാറ്റിങ് ഉത്തരവാദിത്വം പൂജാരയെയും പന്തിനെയും ഏൽപ്പിച്ച കോഹ്‍ലി ഇന്ത്യക്കായി വിജയ തന്ത്രങ്ങൾ മെനഞ്ഞു. എങ്കിലും റൺവേട്ടയിൽ മൂന്നാം സ്ഥാനത്താണ് താരം. പെർത്തിൽ നേടിയ സെഞ്ചുറി ഉൾപ്പടെ 282 റൺസാണ് കോഹ്‍ലി അടിച്ചെടുത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൊന്നായാണ് കോഹ്‍ലി പരമ്പര നേട്ടത്തെ വിലയിരുത്തിയത്.

Also Read: ചരിത്ര നേട്ടത്തിന് ഇന്ത്യ മുന്നിൽ നിർത്തിയത് പൂജാര എന്ന വൻമതിലിനെ

“ഇന്ത്യൻ ടീമിനെ ഓർത്ത് എനിക്ക് ഇത്രത്തോളം അഭിമാനം മുൻപൊരിക്കലും തോന്നിയിട്ടില്ല. കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളായി ഇതിനുള്ള പരിശ്രമത്തിലായിരുന്നു. നാല് വർഷം മുമ്പ് ഇവിടെ നിന്ന് തന്നെയാണ് നായകനായുള്ള എന്റെ മാറ്റം. തിരിച്ചുവരവിൽ പരമ്പര സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം,” കോഹ്‍ലി പറഞ്ഞു.

Also Read: അടങ്ങാത്ത ആഹ്ലാദം; ഹോട്ടലിലും ഇന്ത്യൻ താരങ്ങളുടെ തകർപ്പൻ നൃത്തചുവടുകൾ, വീഡിയോ

“ഒരു വാക്ക് മാത്രമാണ് പറയാനുള്ളത്, ഞാൻ അഭിമാനിക്കുന്നു. ഈ ഇന്ത്യൻ നിരയെ നയിക്കാൻ സാധിച്ചത് എനിക്ക് വലിയ അംഗീകാരമാണ്. അവരാണ് നായകനെ മികച്ചതാക്കിയത്,” കോഹ്‍ലി കൂട്ടിച്ചേർത്തു.

നാല് മത്സരങ്ങൾ അടങ്ങുന്ന ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയായിരുന്നു. പൂജാരയുടെയും മായങ്ക് അഗർവാളിന്റെയും പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായെന്നും പേസർമാരും വലിയ പിന്തുണയാണ് നൽകിയതെന്നും കോഹ്‍ലി കൂട്ടിച്ചേർത്തു.

Also Read: ക്രിക്കറ്റ് ചരിത്രം തിരുത്തിയെഴുതി കോഹ്‍ലിപ്പട; ഓസീസ് മണ്ണിലെ ആദ്യ പരമ്പര നേട്ടം

സിഡ്നിയിൽ നടന്ന അവസാന മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഉച്ചവരെയുളള കളി തടസപ്പെട്ടതോടെ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയിൽ പിരിയാൻ തീരുമാനിച്ചു. ഇതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അസ്തമിച്ചെങ്കിലും ആദ്യ മൂന്ന് ടെസ്റ്റിൽ 2-1 ന് മുന്നിൽ നിന്നത് നേട്ടമായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ