ക്രിക്കറ്റിലെ സുവർണ ലിപികളിൽ എന്നും വിരാട് കോഹ്‌ലിയുടെ പേരുണ്ടാവും. ഇന്ത്യയുടെ അണ്ടർ 19 ടീം ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി ലോക കിരീടം രാജ്യത്തിന് നേടിക്കൊടുത്താണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് ഇന്ത്യൻ ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി കോഹ്‍ലി മാറി. നായകനെന്ന നിലയിലും നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് വിരമിക്കലിനെക്കുറിച്ച് ഇന്ത്യൻ നായകൻ മനസ് തുറന്നത്.

ചെയ്യേണ്ടതെല്ലാം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് താൻ ചെയ്തു കഴിഞ്ഞുവെന്നാണ് കോഹ്‍ലി പറയുന്നത്. അതുകൊണ്ട് വിരമിച്ചു കഴിഞ്ഞാൽ പിന്നെ ബാറ്റേന്താനില്ലെന്നാണ് ഇന്ത്യൻ നായകൻ പറയുന്നത്. ക്രിക്കറ്റിലേക്ക് പിന്നീട് ഒരു തിരിച്ചുവരവും ഉണ്ടാകില്ലെന്ന് വിരാട് കോഹ്‍‌ലി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: രഞ്ജി ട്രോഫി: ക്വാർട്ടറിലേക്ക് കുതിച്ച് കേരളം; ഹിമാചലിനെതിരെ തകർപ്പൻ ജയം

“എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ അഞ്ച് വർഷത്തിൽ ക്രിക്കറ്റിൽ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു. വിരമിക്കലിന് ശേഷം എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ അതിന് ശേഷം വീണ്ടും ബാറ്റേന്തുമെന്ന് കരുതുന്നില്ല,” കോഹ്‍ലി പറഞ്ഞു.

Also Read: ഹാർദിക് പാണ്ഡ്യയ്ക്ക് വിലക്ക് വീണാൽ പകരക്കാരനെ കണ്ടെത്തി വിരാട് കോഹ്‌ലി

“ക്രിക്കറ്റിൽ എനിക്ക് നൽകാൻ കഴിയുന്നതെല്ലാം നൽകി കഴിഞ്ഞു എന്ന് തോന്നുന്ന ദിവസമായിരിക്കും കളി അവസാനിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പിന്നീട് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല. പിന്നീട് ഒരിക്കലും ക്രിക്കറ്റിൽ എന്നെ കാണാനും സാധിക്കില്ല,” കോഹ്‍ലി കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നാളെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ