Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ഒടുവില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ അഭിപ്രായം പറഞ്ഞ് ഇന്ത്യന്‍ നായകൻ 

ഗുവാഹത്തിയില്‍ നാളെ ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് പൗരത്വ നിയമത്തെ കുറിച്ച് കോഹ്‌ലി സംസാരിച്ചത്

virat kohli, ie malayalam

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായം രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും. ഗുവാഹത്തിയില്‍ നാളെ ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് പൗരത്വ നിയമത്തെ കുറിച്ച് കോഹ്‌ലി സംസാരിച്ചത്. വേണ്ടത്ര അറിവില്ലാത്തതിനാല്‍ ഇത്ര വൈകാരികമായ ഒരു വിഷയത്ത കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി.

“പൗരത്വ നിയമത്തെ കുറിച്ച് നിരുത്തരവാദിത്തപരമായ ഒരു പരാമര്‍ശം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനെ കുറിച്ച് സംസാരിക്കണമെങ്കില്‍ ഒന്നുകില്‍ പൂര്‍ണമായ അറിവ് വേണം. നിയമത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലേ അഭിപ്രായം പറയാന്‍ സാധിക്കൂ. അറിവില്ലാത്ത വിഷയത്തെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” വിരാട് കോഹ്‌ലി പറഞ്ഞു. ഗുവാഹത്തിയിൽ തങ്ങൾ സുരക്ഷിതരാണെന്നും സുരക്ഷാപ്രശ്‌നങ്ങളൊന്നും നേരിടുന്നില്ല എന്നും ഇന്ത്യൻ നായകൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Read Also: ആപ്പിൾ ഐഫോൺ SE 2 വിന്റെ രണ്ട് മോഡലുകൾ വിപണിയിലേക്ക്

അതേസമയം, പുതുവർഷത്തിലെ പുതിയ തുടക്കത്തിന് വിരാട് കോ‌ഹ്‌ലിയും സംഘവും നാളെ ശ്രീലങ്കയ്ക്കെതിരെ ഇറങ്ങും. മൂന്ന് ടി 20കളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് നാളെ അസമിലെ ഗുവാഹത്തിയിൽ നടക്കുക. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഈ പരമ്പരകൾക്ക് ഇന്ത്യ തയ്യാറെടുക്കുന്നത്. പരമ്പരയ്ക്കിറങ്ങുമ്പോൾ പരുക്കാണ് ഇന്ത്യയെ വലക്കുന്നത്. ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ദീപക് ചാഹർ എന്നീ പ്രധാന താരങ്ങൾ പരുക്ക് മൂലം വിട്ടു നിൽക്കുമ്പോൾ രോഹിത് ശർമ, മുഹമ്മദ് ഷമി എന്നിവർക്ക് ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു.

രോഹിതിന്റെ അഭാവത്തിൽ ശിഖർ ധവാനും കെഎൽ രാഹുലും ഓപ്പണിങിൽ​​ എത്തും. ധവാന്റെ ഫോമില്ലായ്മ ടീമിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. വിശ്രമം അനുവദിച്ച ശർമയുടെ വിടവു നികത്താനും ഫോം വീണ്ടെടുക്കാനും ധവാന് ലഭിച്ചിരിക്കുന്ന നല്ല അവസരമാണിത്.അതേസമയം രാഹുൽ വിൻഡീസ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli about citizenship amendment act india

Next Story
ഇന്ത്യ ശ്രീലങ്ക ആദ്യ ടി 20 നാളെ; മത്സരം അതീവ സുരക്ഷയിൽIndia, ഇന്ത്യ, Sri lanka, ശ്രീലങ്ക, t20, virat kohli, വിരാട് കോ‌ഹ്‌ലി, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express