Latest News

സച്ചിൻ കഴിഞ്ഞാൽ പിന്നെയെല്ലാം കോഹ്‌ലി; ബാറ്റ്സ്മാന്മാരെ വിറപ്പിച്ച ഇതിഹാസ താരം

ഒരു കാലത്ത് ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്ന പാക്കിസ്ഥാൻ ബോളറാണ് വിരാട് കോഹ്‌ലി പ്രശംസിച്ച് രംഗത്തുവന്നത്

virat kohli, cricket, ie malayalam

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ് മുൻ ക്രിക്കറ്റ് താരങ്ങൾ. മൈക്കൽ ക്ലാർക്ക്, ഡേവിഡ് വാർണർ, മൈക്കൽ വോഗൻ, ജാവേദ് മിയാൻദാദ് എന്നിവർക്കുപിന്നാലെ പാക് ഇതിഹാസ താരവും കോഹ്‌ലിയെ പ്രശംസിച്ചിരിക്കുകയാണ്. ഒരു കാലത്ത് ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്ന പാക്കിസ്ഥാൻ ബോളർ വസിം അക്രമാണ് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ കോഹ്‌ലിയുടെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് വാചാലനായത്.

”ചില കളിക്കാർക്ക് ചില പ്രായത്തിൽ എങ്ങനെ റൺസ് നേടണം എന്നതിനെക്കുറിച്ച് ഐഡിയ കിട്ടാറുണ്ട്. കോഹ്‌ലിക്ക് ഇത് 2-3 വർഷം മുൻപേ കിട്ടിയിട്ടുണ്ട്. എങ്ങനെ ഓരോ ഷോട്ടും നേരിടണമെന്നും സാഹചര്യത്തിന് അനുസരിച്ച് എങ്ങനെ കളിക്കണമെന്നും 29 കാരനായ കോഹ്‌ലി മനസ്സിലാക്കിയിട്ടുണ്ട്” അക്രം പറഞ്ഞു.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളർ ആയിട്ടാണ് വസിം അക്രമിനെ കാണുന്നത്. പക്ഷേ കോഹ്‌ലിക്ക് ബോൾ ചെയ്യാൻ താൻ പോലും ബുദ്ധിമുട്ടുമെന്ന് അക്രവും സമ്മതിച്ചു. ”കാഴ്ചക്കാർക്ക് കോഹ്‌ലി ഓരോ തവണയും ഒരുക്കുന്നത് നല്ലൊരു വിരുന്നാണ്. ഈ സമയത്ത് ഞാൻ ചെറുപ്പക്കാരനായിരുന്നെങ്കിലും കോഹ്‌ലിക്കെതിരെ ബോൾ ചെയ്യേണ്ടി വന്നാൽ ഞാൻ കഷ്ടപ്പെട്ടേനെ. അത് ഏതു തരം പിച്ചുമാകട്ടെ. കോഹ്‌ലിക്കെതിരെ ബോൾ ചെയ്യാൻ ബുദ്ധിമുട്ടും. കോഹ്‌ലി ഒരു കംപ്ലീറ്റ് പ്ലെയറാണ്. ലോക ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർക്ക് ശേഷം ഇപ്പോൾ വിരാട് കോഹ്‌ലിയുടെ സമയമാണെന്നാണ് എനിക്ക് തോന്നുന്നത്”.

ടെസ്റ്റ് പരമ്പര വിട്ടു കളഞ്ഞശേഷം ഇന്ത്യൻ ടീം ഏകദിനത്തിൽ നടത്തിയ തിരിച്ചുവരവിനെക്കുറിച്ചും അക്രം അഭിപ്രായപ്പെട്ടു. ”രണ്ടു ടെസ്റ്റ് മൽസരം പരാജയപ്പെട്ടശേഷം പിച്ചിനെക്കുറിച്ച് പരാതി ഉയർന്നിട്ടും മൂന്നാമത്തെ മൽസരം വിജയിച്ചു. ഏകദിന മൽസരങ്ങൾ തുടർച്ചയായി വിജയിക്കുന്നു. ഇന്ത്യയുടെ പ്രകടനം ആവേശം കൊളളിക്കാറുണ്ട്. ഇതെല്ലാം ഒരു നേതാവിന്റെ കഴിവു മൂലമാണ്. കോഹ്‌ലിയാണ് ഇന്ത്യയെ മുന്നിൽനിന്ന് നയിക്കുന്നത്. സുപ്രീം അത്ല‌റ്റ് ആണ് കോഹ്‌ലി. ഓരോ മൽസരത്തിലും കോഹ്‌ലി റൺസ് നേടുന്നു. ടെസ്റ്റ് മാച്ചിലെ ആദ്യ ഇന്നിങ്സ്, രണ്ടാം ഇന്നിങ്സ്, ഏകദിനം, ടി20… ഇന്ത്യയ്ക്കു മാത്രമല്ല ലോകത്താകമാനം ഉളള കളിക്കാർക്കും റോൾ മോഡലാണ് കോഹ്‌ലി”.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli a supreme athlete would have found it difficult to bowl at him admits wasim akram

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com