സമകാലീന ക്രിക്കറ്റിൽ മികച്ച ബാറ്റ്സ്മാൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. അത് അടിവരയിട്ട് പറയുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. 2019 ലോകകപ്പിൽ മറ്റ് ടീമുകൾക്ക് തലവേദനയാകുക വിരാട് കോഹ്‌ലിയാണെന്നും താരം വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വിരാട് കോഹ്‌ലി അവിശ്വസനീയ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അത് അടുത്തൊന്നും അവസാനിക്കുമെന്ന് കരുതുന്നില്ലെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

Also Read: ഐപിഎൽ 2019: റോയലാകാൻ ജയ്‌പൂരിന്റെ പിങ്ക് രാജാക്കന്മാർ; കിരീട പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസ്

“ഞാനും വിരാട് കോഹ്‌ലിയുമായി ഒരുപാട് സാമ്യമുണ്ട്. ഞങ്ങൾ രണ്ടുപേരും പോരാളികളാണ്. തോൽക്കാൻ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നവരല്ല. ഒന്നിച്ച് ബാറ്റ് ചെയ്യാനും എതിരാളികളെ കീഴ്പ്പെടുത്താനും ആഗ്രഹിക്കുന്നവരാണ്, ” ഡിവില്ലിയേഴ്സ് പറഞ്ഞു.

Also Read:ഐപിഎൽ 2019: ‘മഞ്ഞയിൽ കുളിപ്പിച്ചിരിക്കും’; ബാംഗ്ലൂരിനെ വെല്ലുവിളിച്ച് ചെന്നൈ സൂപ്പർ കിങ്സ്

എല്ലാത്തിനേക്കാളും ഉപരി വിരാട് കോഹ്‌ലിയും ഒരു മനുഷ്യനാണെന്നും, ജീവിതത്തിലെ സങ്കീർണമായ ഘട്ടങ്ങളിലൂടെ കടന്നു പോവുക സാധാരണമാണെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു. കോഹ്‌ലിയുടെ വ്യക്തിത്വവും മാനസിക കരുത്തും തന്നെയാണ് അത്തരത്തിലൂള്ള പ്രശ്നങ്ങളിലൂടെ കടന്നുപോയി കഴിഞ്ഞും ഏകദിനത്തിലെ മികച്ച ബാറ്റ്സ്മാനായി അദ്ദേഹത്തെ നിലനിർത്തുന്നത് എന്ന് ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.

Also Read: ‘ഐപിഎൽ എല്ലാവർഷവുമുണ്ട്, ലോകകപ്പ് നാല് വർഷത്തിലൊരിക്കൽ മാത്രമാണ്’; ഇന്ത്യൻ താരങ്ങളോട് വിരാട് കോഹ്‌ലി

ലോകകപ്പിൽ കിരീട സാധ്യതയിൽ ഇന്ത്യയും ആഥിധേയരായ ഇംഗ്ലണ്ടുമാണ് മുന്നിൽ. ഒപ്പം പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കും കിരീട സാധ്യതയുണ്ടെന്നും മുൻ പ്രൊട്ടിയാസ് താരം പറയുന്നു. മാർച്ച് 23ന് ആരംഭിക്കുന്ന ഐപിഎല്ലിൽ ബാംഗ്ലൂരിന് വേണ്ടി കളിയ്ക്കാൻ ഡിവില്ലിയേഴ്സും ഉണ്ടാകും. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സാണ് ബാംഗ്ലൂരിന്റെ എതിരാളികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook