ഇടവേളയ്ക്ക് ശേഷം നീലക്കുപ്പായത്തില്‍ മടങ്ങിയെത്തിയ വിരാട് കോഹ്ലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്. ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ അതുല്യമായ റെക്കോര്‍ഡിനൊപ്പമാണ് കോഹ്ലി എത്തിയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെരിരായ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് താരം നേട്ടം കൈവരിച്ചത്
ഏകദിനത്തിലെ 45 മത്തെയും അന്താരാഷ്ട്ര കരിയറിലെ 73 മത്തെയും സെഞ്ചുറി നേട്ടത്തിലാണ് കോഹ്ലി എത്തിയത്. സച്ചിന്റെ ഹോം മത്സരങ്ങളിലെ സെഞ്ചുറി റെക്കോര്‍ഡിനൊപ്പമാണ് കോഹ്ലി എത്തിയത്. 164 മത്സരങ്ങളില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നാട്ടില്‍ 20 സെഞ്ചുറി നേടിയപ്പോള്‍ 101 മത്സരത്തില്‍ നിന്ന് ഈ നേട്ടം കോഹ്ലി സ്വന്തമാക്കി.
ശ്രീലങ്കയ്‌ക്കെതിരായ 50 ഓവര്‍ മത്സരങ്ങളില്‍ സച്ചിന്റെ മറ്റൊരു സെഞ്ചുറി റെക്കോര്‍ഡും കോഹ്ലി മറികടന്നു. ലങ്കയ്‌ക്കെതിരെ സച്ചിന്‍ എട്ട് സെഞ്ചുറി നേടിയപ്പോള്‍ ഒമ്പത് സെഞ്ചുറികള്‍ നേടി ഈ റെക്കോര്‍ഡ് കോഹ്ലി മറികടന്നു. ഏകദിനത്തില്‍ 1214 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിലാണ് കോഹ്ലി ഒരു സെഞ്ചുറി നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കൂടുതല്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങിനേയും കോഹ്ലി മറികടന്നു. 72 സെഞ്ചുറിയാണ് കോഹ്ലി ഇന്ത്യക്കായി നേടിയിട്ടുള്ളത്. മറ്റൊരു റെക്കോര്‍ഡ് കൂടി കോഹ്ലിക്ക് മുന്നിലുണ്ട്. 67 റണ്‍സ് കൂടി നേടിയാല്‍ ഏകദിന റണ്‍വേട്ടക്കാരില്‍ ആദ്യത്തെ അഞ്ച് സ്ഥാനത്തേക്ക് എത്താം. 12,471 റണ്‍സുള്ള കോഹ്ലി, സച്ചിന്‍, സംഗക്കാര, പോണ്ടിങ്, ജയസൂര്യ, ജയവര്‍ധനെ എന്നിവര്‍ക്ക് പിന്നിലാണ്.