ലണ്ടന്‍: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി താന്‍ സ്‌കോര്‍ ചെയ്താലും ഇല്ലെങ്കിലും കാര്യമില്ലെന്നും ടീം ജയിക്കുകയാണ് പ്രധാനമെന്നും നായകന്‍ വിരാട് കോഹ്ലി പറഞ്ഞിരുന്നു. എന്നാല്‍ വിരാടിനെ തിരുത്തി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്റേഴ്‌സണ്‍ രംഗത്തെത്തിയിരിക്കുകയാണ്. വിരാട് നുണ പറയുകയാണെന്നായിരുന്നു ആന്റേഴ്‌സണ്‍ പറഞ്ഞത്.

”ഞാന്‍ റണ്‍സ് നേടുണ്ടോ ഇല്ലയോ എന്നതില്‍ കാര്യമില്ല. ടീം ജയിക്കുകയാണ് വലുത്. എനിക്ക് സ്വന്തമായ ലക്ഷ്യങ്ങളൊന്നുമില്ല. നന്നായി കളിക്കണം ജയിക്കണം എന്നു മാത്രമാണ് ലക്ഷ്യം. ക്യാപ്റ്റനെന്ന നിലയില്‍ അതാണ് ശരിയായ ചിന്ത” എന്നായിരുന്നു പരമ്പരയ്ക്ക് മുന്നോടിയായി വിരാട് പറഞ്ഞത്.

എന്നാല്‍ വിരാട് നുണ പറയുകയാണെന്ന് ആന്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.”അദ്ദേഹം നുണ പറയുകാണെന്ന് തോന്നുന്നു. ഇന്ത്യയ്ക്ക് ജയിക്കണമെങ്കില്‍ അദ്ദേഹം കളിച്ചേ മതിയാകൂ. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളെന്ന നിലയ്ക്കും ക്യാപ്റ്റനെന്ന നിലയക്കും അയാള്‍ ടീമിന് വേണ്ടി സ്‌കോര്‍ ചെയ്യാന്‍ തീവ്രമായി ആഗ്രഹിക്കുന്നുമുണ്ടാകും.” ആന്റേഴ്‌സണ്‍ പറയുന്നു.

വിരാടും ആന്റേഴ്‌സണും തമ്മിലുള്ള കളിക്കളത്തിലെ പോര് ഏറെ പേരുകേട്ടതാണ്. അതുകൊണ്ടു തന്നെ ഇത്തവണ വിരാട് കഠിനമായ പ്രാക്ടീസാകും നടത്തുന്നതെന്നും മറ്റ് ബൗളര്‍മാര്‍ക്കും അതൊരു യുദ്ധമാകുമെന്നും ഇംഗ്ലീഷ് പേസര്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ