ധോണിയെ പുറത്താക്കിയത് കോഹ്‌ലിയുടേയും രോഹിത്തിന്റേയും സമ്മതത്തോടെയെന്ന് വെളിപ്പെടുത്തല്‍

ബിസിസിഐയിലെ ഉന്നത ഒഫീഷ്യലാണ് വെളിപ്പെടുത്തിയിരിക്കുന്നത്

ഫോമിലില്ലെങ്കിലും ധോണിയെ പുറത്താക്കിയ തീരുമാനം ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പരാജയപ്പെടുമ്പോഴും കീപ്പറെന്ന നിലയില്‍ ഇന്നും തനിക്ക് മറ്റൊരു പകരക്കാരനില്ലെന്ന് ഓരോ മത്സരത്തിലും ധോണി തെളിയിക്കുന്നുണ്ട്. വിക്കറ്റിന് പിന്നിലെ ബുദ്ധിരാക്ഷസനെ പുറത്തിരുത്താനുള്ള ശ്രമം ഭാവി ലക്ഷ്യം വച്ചു കൊണ്ടുള്ളതാണെന്നായിരുന്നു എം.എസ്‌.കെ.പ്രസാദ് പറഞ്ഞത്.

അതേസമയം, ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും അനുമതി നല്‍കിയിരുന്നതായിട്ടാണ് ബിസിസിഐയിലെ ഉന്നത ഒഫീഷ്യല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സെലക്ഷന്‍ കമ്മറ്റി മീറ്റിങ്ങിലാണ് ധോണിയെ ഒഴിവാക്കുന്നതിന് തീരുമാനിച്ചത്. ഈ മീറ്റിങ്ങില്‍ സീനിയര്‍ താരങ്ങളായ കോഹ്‌ലിയും രോഹിത്തും പങ്കെടുത്തിരുന്നു. ഇരുവരും ഈ തീരുമാനത്തെ അനുകൂലിച്ചതായിട്ടും അദ്ദേഹം വെളിപ്പെടുത്തി.

കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റായ ടി20 യില്‍ നിന്ന് ധോണിക്ക് വിശ്രമം അനുവദിച്ചതാകണേയെന്ന് ഇന്നലെ മനസ്സുരുകി പ്രാര്‍ത്ഥിച്ചവര്‍ എത്രയെന്ന് കണ്ടെത്തുക പ്രയാസം. പക്ഷെ ആ പ്രാര്‍ത്ഥനകളെല്ലാം വിഫലമായെന്ന് തന്നെ വേണം കരുതാന്‍. അതെ, പൂര്‍ണ്ണമായും ടി20 ക്രിക്കറ്റിലേക്ക് ഇനി മഹേന്ദ്ര സിങ് ധോണിയെന്ന താരത്തെ പരിഗണിക്കേണ്ടതില്ലെന്ന് ബിസിസിഐയും സെലക്ടര്‍മാരും തീരുമാനത്തിലെത്തി.

ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന സെലക്ടര്‍മാരുടെ തീരുമാനം ബിസിസിഐ മാനേജ്‌മെന്റ് എം.എസ്.ധോണിയെ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സിന് വിവരം ലഭിച്ചു. 2020 ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ ധോണി കളിക്കുകയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സെലക്ടര്‍മാര്‍. ഈ സാഹചര്യത്തില്‍ ധോണിയെ ടീമില്‍ നിലനിര്‍ത്തുന്നതില്‍ യാതൊരു കാര്യവും ഇല്ലെന്നാണ് അവരുടെ വിലയിരുത്തല്‍. എന്നാല്‍ ഏകദിന ടീമില്‍ എത്ര കാലം കളിക്കണം എന്ന് ധോണിക്ക് സ്വയം തീരുമാനിക്കാമെന്ന നിലപാടിലാണ് ബിസിസിഐയും സെലക്ടര്‍മാരും.

‘സെലക്ഷന്‍ മീറ്റിങ്ങിന് മുന്‍പ് തന്നെ സെലക്ടര്‍മാര്‍ ധോണിയെ ഒഴിവാക്കണമെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇക്കാര്യം ടീം മാനേജ്‌മെന്റ് വഴി ധോണിയെ അറിയിച്ചിരുന്നു. യുവ താരങ്ങള്‍ക്ക് അവസരം നല്‍കിയേ മതിയാകൂ എന്ന കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ധോണി 2020 ലോകകപ്പ് വരെ കളിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ടി20 ലോകകപ്പിന് മുന്‍പ് ധോണിക്ക് പകരക്കാരനെ കണ്ടെത്താനാണ് സെലക്ടര്‍മാര്‍ ശ്രമിക്കുന്നത്’ ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat and rohit agreed to exlude dhoni says bcci

Next Story
രഹാനെയെ ചതിച്ചത് സ്കോർബോർഡ്; അബദ്ധം പിണഞ്ഞിട്ടും ചിരിച്ച് സെഞ്ചുറി അടിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com