scorecardresearch

സെഞ്ചുറിയടിക്കാൻ സഞ്ജുവിനെ വെല്ലുവിളിച്ച് വിനോദ് കാംബ്ലി, കലിതുളളി ആരാധകർ

ഈ ഐപിഎല്ലിൽ എത്ര സമയം ഓറഞ്ച് തൊപ്പി സഞ്ജു തലയിൽ വയ്ക്കുമെന്ന് കാണാമെന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്

ഈ ഐപിഎല്ലിൽ എത്ര സമയം ഓറഞ്ച് തൊപ്പി സഞ്ജു തലയിൽ വയ്ക്കുമെന്ന് കാണാമെന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
IPL 2019, ഐപിഎല്‍ 2019, Sanju Samson, സഞ്ജു സാംസണ്‍, Shane Warne, ഷെയ്ന‍ വോണ്‍, Rajastan Royals, രാജസ്ഥാന്‍ റോയല്‍സ്, ie malayalam, ഐഇ മലയാളം

ഐപിഎല്ലിൽ മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന്റെ താരമാണ് സഞ്ജു. 6 മൽസരങ്ങൾ കഴിഞ്ഞപ്പോൾ റൺവേട്ടയിൽ ഒന്നാം സ്ഥാനത്താണ് സഞ്ജു. 239 റൺസാണ് സഞ്ജു ഇതുവരെ നേടിയിരിക്കുന്നത്. റൺവേട്ടയിൽ കോഹ്‌ലിയെ കടത്തിവെട്ടിയാണ് സഞ്ജു മുന്നിലെത്തിയത്. കോഹ്‌ലിയിൽനിന്നും ഓറഞ്ച് ക്യാപ്പും സഞ്ജു നേടിയെടുത്തിരുന്നു.

Advertisment

ഓരോ മൽസരത്തിലും സഞ്ജുവിന്റെ പ്രകടനത്തെ കമന്റേറ്റർമാരും പ്രശംസിക്കാറുണ്ട്. എന്നാൽ കമന്റേറ്റർമാരുടെ ഈ പ്രശംസ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിക്ക് അത്ര പിടിച്ചിട്ടില്ല. സ​ഞ്ജു​വി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ൽസ​ര​ങ്ങ​ളി​ലെ​യും ഐ​പി​എ​ല്‍ മൽസര​ങ്ങ​ളി​ലെ​യും പ്ര​ക​ട​ന​ത്തെ കുറിച്ച് അല്ലാതെ ക​മ​ന്‍റേ​റ്റ​ർ​മാ​ർ​ക്ക് വേ​റെ​യൊ​ന്നും പ​റ​യാ​നി​ല്ലേ. ഇ​തുകേ​ട്ട് ബോ​റ​ടി​ക്കു​ന്നു​വെ​ന്നാ​ണ് കാം​ബ്ലി ട്വീറ്റ് ചെയ്തത്.

കാംബ്ലിയുടെ ട്വീറ്റിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സൗത്ത് ഇന്ത്യൻ താരങ്ങൾ നന്നായി പെർഫോം ചെയ്യുന്നതിൽ താങ്കൾക്ക് അസൂയയാണ്. നോർത്തേൺ ലോബിയുടെ ആളാണ് താങ്കളും. സൗത്ത് ഇന്ത്യൻ താരങ്ങളിൽ ആരെങ്കിലും നന്നായി കളിച്ചാൽ സെലക്ടർമാർ അവരെ കണ്ട ഭാവം നടിക്കാറില്ല. അവരെ ഒരിക്കലും ഇന്ത്യൻ നീലക്കുപ്പായത്തിൽ കാണാൻ സാധിക്കില്ലെന്നുമായിരുന്നു ഒരു ട്വീറ്റ്. ഇതിന് ക്രിക്കറ്റിൽ ഒരു ലോബിയുമില്ലെന്നും നിറത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ പ്രകോപിതരാക്കരുത് എന്നായിരുന്നു കാംബ്ലിയുടെ മറുപടി.

Advertisment

ആരാധകരുടെ വിമർശനം കൂടിയപ്പോൾ കാംബ്ലി പുതിയൊരു ട്വീറ്റിട്ടു. ''ആരാധകർ പറയുന്നതുപോലെ സഞ്ജു മികച്ച കളിക്കാരനാണെങ്കിൽ സെഞ്ചുറിയെടുത്ത് കാണിക്കാൻ വെല്ലുവിളിക്കുന്നു. ഈ ഐപിഎല്ലിൽ എത്ര സമയം ഓറഞ്ച് തൊപ്പി സഞ്ജു തലയിൽ വയ്ക്കുമെന്ന് കാണാം''.

ഈ ട്വീറ്റിനെയും ആരാധകർ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. സഞ്ജു ക്ലാസ് പ്ലെയറാണെന്ന് ലോകത്തിന് അറിയാം. ലോകത്തിലെ മികച്ച കളിക്കാരൊക്കെ അത് അംഗീകരിച്ചതാണ് താങ്കളുടെ അംഗീകാരം ഞങ്ങൾക്ക് വേണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്.

ഇത്തവണ ഐപിഎൽ സീസണിൽ രണ്ടു അർധ സെഞ്ചുറികളാണ് സഞ്ജു സ്വന്തം പേരിൽ എഴുതിയത്. ഒരു മൽസരത്തിൽ പുറത്താകാതെ 92 റൺസാണ് നേടിയത്.

Ipl 2018 Vinod Kambli Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: