scorecardresearch

'ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടില്ല, കൂടുതല്‍ സമയമാണ് ചോദിച്ചത്'

ഗുസ്തി താരങ്ങളുടെ വാദങ്ങള്‍ തെളിയിക്കുന്നതിനായി കേന്ദ്ര കായിക മന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പും വിനേഷ് പുറത്തുവിട്ടു

ഗുസ്തി താരങ്ങളുടെ വാദങ്ങള്‍ തെളിയിക്കുന്നതിനായി കേന്ദ്ര കായിക മന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പും വിനേഷ് പുറത്തുവിട്ടു

author-image
Sports Desk
New Update
Vinesh Phogat | Wrestlers Protest

ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഗുസ്തി താരങ്ങള്‍ക്കിടയിലെ ഒത്തൊരുമ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിനേഷ് പറഞ്ഞു

ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ നിന്ന് ഒഴിവാക്കണമെന്ന് സമരത്തില്‍ ഉള്‍പ്പെട്ട ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടന്ന ആരോപണം തള്ളി വിനേഷ് ഫോഗട്ട്. ട്രയല്‍സില്‍ നിന്ന് ഒഴിവാക്കണമെന്നല്ല ഓഗസ്റ്റ് വരെ തയാറെടുപ്പിനായി സമയം നല്‍കണമെന്നാണ് അപേക്ഷിച്ചതെന്നത് തെളിയിക്കുന്ന കത്ത് വിനേഷ് പുറത്ത് വിട്ടു. എന്നാല്‍ കത്തില്‍ ദിവസം അടയാളപ്പെടുത്തിയിട്ടില്ല.

Advertisment

തന്റേതടക്കം ആറ് ഗുസ്തി താരങ്ങളുടെ പേരുകളടക്കിയ കത്താണ് വിനേഷ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്. ട്രയല്‍സിന് മുന്നോടിയായി പരിശീലനത്തിനായി അധിക സമയം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് കത്ത്.

ഒറ്റത്തവണ ട്രയല്‍സാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അഡ്-ഹോക് പാനല്‍ സമരത്തില്‍ ഉള്‍പ്പെട്ട ആറ് താരങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. ഇതിനെതിരെ മുതിര്‍ന്ന താരങ്ങളില്‍ നിന്നും യുവ താരങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ നീണ്ട ട്രയല്‍സിന് തങ്ങള്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വിനേഷ് വ്യക്തത വരുത്തിയിട്ടില്ല.

ഏഷ്യന്‍ ഗെയിംസിനും ലോക ചാമ്പ്യന്‍ഷിപ്പിനുമുള്ള ട്രയല്‍സിന് പങ്കെടുക്കാന്‍ ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഭാഗമായ താഴെ പറയുന്ന ആറ് താരങ്ങള്‍ക്ക് പരിശീലനത്തിനായി കൂടുതല്‍ സമയം നല്‍കണമെന്ന് അപേക്ഷിക്കുന്നു, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ പേരിലയച്ച കത്തില്‍ പറയുന്നു.

Advertisment

ബജ്റംഗ് പൂനിയ (65 കിലോ ഗ്രാം), സാക്ഷി മാലിക്ക് (62 കിലോ ഗ്രാം), സത്യവര്‍ത് കഡിയന്‍ (97 കിലോ ഗ്രാം), സംഗീത ഫോഗട്ട് (57 കിലോ ഗ്രാം), ജിതേന്ദര്‍ കുമാര്‍ (86 കിലോ ഗ്രാം), വിനേഷ് ഫോഗട്ട് (53 കിലോ ഗ്രാം) എന്നീ താരങ്ങളുടെ പേരുകളാണ് കത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മേല്‍പ്പറഞ്ഞ താരങ്ങള്‍ക്ക് ഓഗസ്റ്റ് പത്താം തീയതി ട്രയല്‍സ് നടത്തണമെന്നാണ് അപേക്ഷയില്‍ പറയുന്നത്. ആറ് താരങ്ങളുടെ കയ്യൊപ്പം അപേക്ഷയിലുണ്ട്.

കത്തിന്റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ ട്രയല്‍സിന്റെ ദിവസം മാറ്റി വയ്ക്കാനാണ് അപേക്ഷിച്ചിരിക്കുന്നതെന്നാണ് വിനേഷ് പറയുന്നത്. കഴിഞ്ഞ ആറ് മാസമായി തുടരുന്ന സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ പരിശീലനത്തിന് സമയം ലഭിച്ചില്ലെന്ന കാര്യവും ഗുസ്തി താരം ചൂണ്ടിക്കാണിച്ചു.

ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഗുസ്തി താരങ്ങള്‍ക്കിടയിലെ ഒത്തൊരുമ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിനേഷ് പറഞ്ഞു.

Also Read
Wrestler

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: