നൂർ സുൽത്താൻ: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ വിനേഷ് ഭോഗട്ട്. കസാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ സാറാ ഹിൾഡ്ബ്രൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം വെങ്കലമെഡലുറപ്പിച്ചത്. 8-2 എന്ന പോയിന്റിനാണ് നിലവിലെ ഏഷ്യൻ സ്വർണ മെഡൽ ജേതാവ് കൂടിയായ വിനേഷ് ഭോഗട്ട് അമേരിക്കൻ താരത്തെ പരാജയപ്പെടുത്തിയത്. ജയത്തോടെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമായും വിനേഷ് ഭോഗട്ട് മാറി.
Also Read: ‘ചാരത്തില്‍’ നിന്നും ഉയിര്‍ത്തെഴുന്നേറ്റ സ്മിത്ത്; ഈ റെക്കോര്‍ഡുകള്‍ ഇനി ‘ചതിയന്‍’ സ്വന്തം
റിപ്പാഷേജ് റൗണ്ടിലെ ആദ്യ മത്സരത്തിൽ മുൻ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് കൂടിയായ ഉക്രെയ്നിന്റെ യൂലിയ ഖൽവാഡ്സിയെ 5-0നാണ് വിനേഷ് പരാജയപ്പെടുത്തിയത്. സാറക്കെതിരെയും വിനേഷിന്റെ സർവ്വാധിപത്യമായിരുന്നു. വെങ്കലമെഡൽ പ്ലേ ഓഫിൽ രണ്ടുതവണ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഗ്രീസിന്റെ മരിയ പ്രെവോലാരാക്കിയാണ് വിനേഷിന്റെ എതിരാളി.
And she is going to Tokyo Olympics 2020!
Wrestler #VineshPhogat (@Phogat_Vinesh ) qualifies for #TokyoOlympics 2020 in the 53kg category. Congratulations! pic.twitter.com/Bu1cv3K6qy
— ALL INDIA RADIO (@AkashvaniAIR) September 18, 2019
ഇന്നലെ നടന്ന പ്രീക്വാര്‍ട്ടറില്‍ ജാപ്പനീസ് താരം മായു മുക്കെയ്ദയോട് കീഴടങ്ങിയതോടയാണ് വിനേഷിന്റെ കിരീട സാധ്യത അവസാനിച്ചത്. എന്നാല്‍ ‘റിപ്പാഷേജ്’ റൗണ്ടില്‍ താരം മെഡല്‍ മോഹം നിലനിര്‍ത്തി. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് കിരീടം നേടിയിട്ടുണ്ടെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ മെഡല്‍ നേടാൻ വിനേഷിനായിട്ടില്ല.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഇന്ത്യന്‍ താരം സീമാ ബിസ്ല റഷ്യയുടെ എക്കാറിന പോള്ഷുക്കിനോട് പരാജയപ്പെട്ടു. 50 കിലോഗ്രാം വിഭാഗത്തിലാണ് താരം തോൽവി വഴങ്ങിയത്. തോൽവിയോടെ സീമയുടെ ടോക്കിയോ ഒളിമ്പിക്സ് പ്രതീക്ഷകളും അവസാനിച്ചു. 2020 ജൂലൈ 24 മുതൽ ജപ്പാനിലെ ടോക്കിയോയിലാണ് അടുത്ത ഒളിമ്പിക്സ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook