scorecardresearch

14 സിക്സ്, 13 ഫോർ; വിഷ്ണു വിനോദിന്റെ തൂക്കിയടി; പുതുച്ചേരിയേയും തകർത്ത് കേരളം

Vijay Hazare Trophy: 13 ഫോറും 14 സിക്‌സും ഉൾപ്പെട്ടതാണ് വിഷ്ണുവിന്റെ 162 റൺസ് ഇന്നിങ്സ്. പാർത്ഥ് വഗാനി എറിഞ്ഞ 26ാം ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറും വിഷ്ണു പറത്തി

Vijay Hazare Trophy: 13 ഫോറും 14 സിക്‌സും ഉൾപ്പെട്ടതാണ് വിഷ്ണുവിന്റെ 162 റൺസ് ഇന്നിങ്സ്. പാർത്ഥ് വഗാനി എറിഞ്ഞ 26ാം ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറും വിഷ്ണു പറത്തി

author-image
Sports Desk
New Update
Kerala Cricket League Vishnu Vinod

Vishnu Vinod: (Source: Kerala Cricket Association)

Vijay Hazare Trophy: വിജയ് ഹസാരെ ട്രോഫിയിൽ വിഷ്ണു വിനോദിന്റെ ഉജ്വല സെഞ്ചുറിയുടെ കരുത്തിൽ പുതുച്ചേരിയെ തകർത്ത് കേരളം. ടൂർണമെന്റിലെ കേരളത്തിന്റെ തുടർച്ചയായ മൂന്നാമത്തെ ജയമാണ് ഇത്. പോണ്ടിച്ചേരി മുൻപിൽ വെച്ച 248 റൺസ് പിന്തുടർന്ന കേരളത്തിന് വേണ്ടി 84 പന്തിൽ നിന്ന് 162 റൺസ് ആണ് വിഷ്ണു അടിച്ചെടുത്തത്. ഇതോടെ 29ാം ഓവറിൽ, രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം ജയിച്ചുകയറി.  

Advertisment

ചെയ്സ് ചെയ്ത് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ സഞ്ജു സാംസണിന്റെയും രോഹൻ കുന്നുമ്മലിന്റെയും വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത സഞ്ജുവിനെ പാർത്ഥ് വഗാനിയും എട്ട് റൺസെടുത്ത രോഹനെ ഭൂപേന്ദറുമാണ് പുറത്താക്കിയത്. എന്നാൽ തുടർന്നെത്തിയ ബാബ അപരാജിത്തും വിഷ്ണു വിനോദും ചേർന്ന് കേരളത്തിന് അനായാസം ജയത്തിലേക്ക് എത്തിച്ചു.

Also Read: മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയത് ബിസിസിഐ ഉന്നതതല തീരുമാനം; കൂടിയാലോചന നടന്നില്ലെന്ന് ഉദ്യോഗസ്ഥർ

കേരളാ ടീമിലെ സീനിയർ താരമായ വിഷ്ണു വിനോദ് 36 പന്തിൽ നിന്നാണ് അർധ ശതകത്തിലേക്ക് എത്തിയത്. വിഷ്ണു സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിച്ചതോടെ പതിനാലാം ഓവറിൽ തന്നെ കേരളത്തിന്റെ സ്‌കോർ 100 കടന്നു. 63 പന്തിൽ നിന്ന് വിഷ്ണു തന്റെ സ്കോർ മൂന്നക്കം കടത്തി. 13 ഫോറും 14 സിക്‌സും ഉൾപ്പെട്ടതാണ് വിഷ്ണുവിന്റെ 162 റൺസ് ഇന്നിങ്സ്. പാർത്ഥ് വഗാനി എറിഞ്ഞ 26ാം ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറും വിഷ്ണു പറത്തി. ബാബ അപരാജിത്തും അർധ സെഞ്ചുറി നേടി. 69 പന്തുകളിൽ നിന്ന് 63 റൺസാണ് ബാബ അപരാജിത് നേടിയത്.

Also Read: Rohit Sharma: ഹസ്തദാനം നൽകാനെത്തി കുട്ടികൾ; ദേഷ്യപ്പെട്ട് തട്ടിമാറ്റി രോഹിത് ശർമ

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്നതിന്റെ റെക്കോർഡ് വിഷ്ണു വിനോദ് വീണ്ടും തന്റെ പേരിലാക്കി. 2019ൽ ഛത്തീസ്ഗഢിനെതിരെ വിഷ്ണു വിനോദ് സ്ഥാപിച്ച 11 സിക്‌സിന്റെ റെക്കോർഡിനൊപ്പം കഴിഞ്ഞ മത്സരത്തിൽ രോഹൻ കുന്നുമ്മൽ എത്തിയിരുന്നു. ഈ റെക്കോർഡാണ് വിഷ്ണു വിനോദ് വീണ്ടും തിരുത്തി തന്റെ പേരിലാക്കിയത്.

Also Read: Vaibhav Suryavanshi: 10 സിക്സ്; 15 പന്തിൽ അർധ ശതകം; ഋഷഭ് പന്തിന്റെ റെക്കോർഡ് തകർത്ത് വൈഭവ്

ടോസ് നേടിയ കേരള ക്യാപ്റ്റൻരോഹൻ കുന്നുമ്മൽ പോണ്ടിച്ചേരിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എട്ട് ഓവറിൽ 41 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷാണ് കേരള ബളിങ് നിരയിൽ തിളങ്ങിയത്. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read More: IPL: 25 കോടിയിൽ ഗ്രീനിന് ലഭിക്കുക 9 കോടി മാത്രം; 18 കോടിയിൽ മതീഷയ്ക്ക് 12 കോടി ലഭിക്കും

Sanju Samson Kerala Cricket Team vijay hasare trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: