ടി20 ശൈലിയിൽ വെടിക്കെട്ട് തീർത്ത് സഞ്ജു സാംസൺ, വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ചുറി

തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു ടി 20 ശൈലിയിലാണ് ബാറ്റു വീശിയത്. വെറും 30 പന്തുകളിൽനിന്നും അർധ സെഞ്ചുറി തികച്ച സഞ്ജു 66 പന്തിൽനിന്നും സെഞ്ചുറിയും നേടി

IPL 2019, ഐപിഎല്‍ 2019, Sanju Samson, സഞ്ജു സാംസണ്‍, Shane Warne, ഷെയ്ന‍ വോണ്‍, Rajastan Royals, രാജസ്ഥാന്‍ റോയല്‍സ്, ie malayalam, ഐഇ മലയാളം

ബെംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിനു ഇരട്ട സെഞ്ചുറി. 125 പന്തിൽനിന്നാണ് സഞ്ജു ഇരട്ട സെഞ്ചുറി തികച്ചത്. ഗോവയ്ക്കെതിരായ മത്സരത്തിലാണ് സഞ്ജുവിന്റെ നേട്ടം. ലിസ്റ്റ് എ ക്രിക്കറ്റിൽ (ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ്) ഏറ്റവും ഉയർന്ന സ്കോർ നേടുന്ന താരമെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി. നേരത്തെ ഉത്തരാഖണ്ഡിന്റെ കർണ കൗശാൽ 2018 ൽ ഇരട്ട സെഞ്ചുറി നേടിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമാണ് സഞ്ജു.

ലിസ്റ്റ് എ ക്രിക്കറ്റിൽ സഞ്ജു സെഞ്ചുറി നേടുന്നത് ആദ്യമായാണ്. അതു ഇരട്ട സെഞ്ചുറിയാക്കി സഞ്ജു മാറ്റി. വിജയ് ഹസാരെ ട്രോഫിയിലെ ഉയർന്ന വ്യക്തിഗത സ്കോറിനുളള റെക്കോർഡും സഞ്ജു നേടി. സച്ചിൻ ടെൻഡുൽക്കർ, വിരേന്ദർ സെവാഗ്, രോഹിത് ശർമ്മ, ശിഖർ ധവാൻ, കർണ കൗശൽ എന്നിവർക്കുശേഷം ഏകദിന ഫോർമാറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നേട്ടവും സഞ്ജു കൈവരിച്ചു. സഞ്ജുവടക്കം ആറു ഇന്ത്യൻ ബാറ്റ്സ്മാന്മാരാണ് ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയിട്ടുളളത്.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് (337) സഞ്ജു-സച്ചിൻ ബേബി സഖ്യം നേടിയെടുത്തും. മൂഡി-കെർട്ടിസ് സഖ്യത്തിന്റെ 309 റൺസിന്റെ റെക്കോർഡാണ് ഇരുവരും മറികടന്നത്. സച്ചിൻ-സഞ്ജു കൂട്ടുകെട്ട് ദ്രാവിഡ്-സച്ചിൻ സഖ്യത്തിന്റെ റെക്കോർഡും മറികടന്നു.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു ടി 20 ശൈലിയിലാണ് ബാറ്റു വീശിയത്. വെറും 30 പന്തുകളിൽനിന്നും അർധ സെഞ്ചുറി തികച്ച സഞ്ജു 66 പന്തിൽനിന്നും സെഞ്ചുറിയും നേടി. അടുത്ത 59 ബോളിൽനിന്നും ഇരട്ട സെഞ്ചുറിയിലേക്കെത്തി. 20 ബൗണ്ടറികളും എട്ടു സിക്സറുകളുമടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിനായി ക്യാപ്റ്റൻ റോബിൻ ഉത്തപ്പയും വിഷ്ണു വിനോദുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. റോബിന്‍ ഉത്തപ്പ (10), വിഷ്ണു വിനോദ് (7), സച്ചിൻ ബേബി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Vijay hazare trophy sanju samson hits double century

Next Story
ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്: സെമിയിൽ തോറ്റ മേരി കോമിനു വെങ്കലംMary Kom, World Women’s Boxing Championship, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com