scorecardresearch

Vijay Hazare Trophy: കേരളത്തെ തകർത്തത് മലയാളികൾ; ദേവ്ദത്തിന്റേയും കരുണിന്റേയും സെഞ്ചുറി കരുത്തിൽ കർണാടക

Kerala vs Karnataka Vijay Hazare Trophy: കേരളം ബാബാ അപരാജിതിന്റേയും മുഹമ്മദ് അസ്ഹറുദ്ദീന്റേയും അർധ ശതകത്തിന്റെ ബലത്തിലാണ് പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്.

Kerala vs Karnataka Vijay Hazare Trophy: കേരളം ബാബാ അപരാജിതിന്റേയും മുഹമ്മദ് അസ്ഹറുദ്ദീന്റേയും അർധ ശതകത്തിന്റെ ബലത്തിലാണ് പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്.

author-image
Sports Desk
New Update
Devdutt Padikkal Karun Nair

File Photo

Vijay Hazare Trophy:വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ തോൽപ്പിച്ച് കർണാടക. ദേവ്ദത്ത് പടിക്കലുംകരുൺ നായരും സെഞ്ചുറി നേടിയതോടെയാണ് എട്ട് വിക്കറ്റിന്റെ തകർപ്പൻ ചെയ്സിങ് ജയത്തിലേക്ക് കർണാടക എത്തിയത്. കേരളംമുൻപിൽ വെച്ച 285 റൺസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 10 പന്തുകൾ ശേഷിക്കെ കർണാടക മറികടന്നു. 

Advertisment

ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ രണ്ടാമത്തെ ഓവറിൽ തന്നെ നഷ്ടമായെങ്കിലും ദേവ്ദത്ത് പടിക്കലിന്റേയും കരുൺ നായരുടേയും കരുത്തിൽ കർണാടക വിജയ ലക്ഷ്യം വലിയ വെല്ലുവിളികളില്ലാതെ മറികടന്നു. 137 പന്തിൽ നിന്ന് 12 ഫോറും മൂന്ന് സിക്സും സഹിതം 124 റൺസ് എടുത്താണ് ദേവ്ദത്ത് പടിക്കൽ പുറത്തായത്.

Also Read: Kerala vs Karnataka: 187-7ൽ പരുങ്ങി കേരളം; തകർത്തടിച്ച് രക്ഷിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ

130 പന്തിൽ നിന്ന് 14 ഫോറോടെ 130 റൺസ് നേടി കരുൺ നായർ പുറത്താവാതെ നിന്നു. 223 റൺസ് ആണ് ദേവ്ദത്ത് പടിക്കലിന്റേയും കരുൺ നായരുടേയും കൂട്ടുകെട്ടിൽ പിറന്നത്. രണ്ടാം ഓവറിൽ ഒത്തുചേർന്ന ഇവരുടെ സഖ്യം പിരിയുന്നത് 41ാമത്തെ ഓവറിൽ. കേരളവുമായി ബന്ധമുള്ള രണ്ട് താരങ്ങൾ തന്നെ ഇവിടെ കേരളത്തെ തോൽപ്പിച്ചെന്ന കൗതുകവുമുണ്ട്.

Also Read: ഗംഭീർ കാണുന്നുണ്ടല്ലോ അല്ലേ? ഗ്യാലറിയിൽ നിന്ന് ഉറക്കെ കാണികളുടെ ചോദ്യം

വിജയ് ഹസാരെ ട്രോഫിയിലെ കർണാടകയുടെ രണ്ടാമത്തെ ജയം ആണ് ഇത്. ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെ ഇവർ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ജാർഖണ്ഡ് ഉയർത്തിയ 413 റൺസിന്റെ റൺമല താണ്ടിയായിരുന്നു ഈ ജയം. കേരളം ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ത്രിപുരയെ വീഴ്ത്തിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ശക്തരായ കർണാടകയ്ക്ക് മുൻപിൽ താളം തെറ്റി.

Also Read: 62 പന്തിൽ 102; സെഞ്ചുറിയുമായി വിഷ്ണു വിനോദ്; പഞ്ചാബ് കിങ്സിനായും തകർത്തടിക്കുമോ?

ഇന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ബാബാ അപരാജിതിന്റേയും മുഹമ്മദ് അസ്ഹറുദ്ദീന്റേയും അർധ ശതകത്തിന്റെ ബലത്തിലാണ് പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. ആദ്യ 10 ഓവറിനുള്ളിൽ കേരളത്തിന് തങ്ങളുടെ മുൻനിരയിലെ മൂന്ന് ബാറ്റർമാരേയും നഷ്ടമായിരുന്നു. ബാബാ അപരാജിത് 71 റൺസും മുഹമ്മദ് അസ്ഹറുദ്ദീൻ 84 റൺസും കണ്ടെത്തി.

Read More: പാക് ബോളർക്ക് നേരെ ഷൂസ് കാണിച്ച് വൈഭവ്; കൊമ്പുകോർത്തത് അലി റാസയുമായി

Karnataka Devdutt Padikkal Kerala Cricket Team vijay hasare trophy Karun Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: