scorecardresearch

Latest News

വിജയ് ഹസാരെ ട്രോഫി: കേരളത്തിനെതിരെ അവസാന ഓവറിൽ ജയം തിരികെപിടിച്ച് ജാർഖണ്ഡ്

ജാർഖണ്ഡ് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 253 റൺസിന് പുറത്താവുകയായിരുന്നു

ten wickets, ten wickets in an innings by indian, പത്ത് വിക്കറ്റ് നേട്ടം, കൂച്ച് ബിഹാർ ട്രോഫി,cooch behar trophy,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു തോൽവി. ജാർഖണ്ഡിനെതിരെ അഞ്ച് റൺസിനാണു കേരളം പരാജയപ്പെട്ടത്. അനായാസം സ്വന്തമാക്കാമായിരുന്ന ജയം അവസാന ഓവറിൽ കേരളം കൈവിട്ടുകളയുകയായിരുന്നു.

ജാർഖണ്ഡ് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 253 റൺസിനു പുറത്തായി. മോശം കാലാവസ്ഥയെത്തുടർന്ന് മത്സരം 36 ഓവറാക്കി ചുരുക്കിയിരുന്നു. 36 ഓവർ തികച്ച് ബാറ്റ് ചെയ്ത ശേഷമാണു കേരളം തോൽവി വഴങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡിനു ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം തകർത്തതു നിതീഷ് എം.ഡിയാണ്. എന്നാൽ നായകൻ ഇഷാൻ കിഷൻ (47 റൺസ്), കുമാർ ദ്യോബ്രാട്ട് (54 റൺസ്), സൗരഭ് തിവാരി (49 റൺസ്), അനുകുൽ റോയ് (31 റൺസ്) എന്നിവർ ജാർഖണ്ഡ് സ്കോർബോർഡ് ഉയർത്തി.

മൂന്നു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യർക്കും അഞ്ച് ഓവറിൽ 27 റൺസ് മാത്രം വഴങ്ങിയ ബേസിൽ തമ്പിക്കും മാത്രമേ കേരള ബോളിങ് നിരയിൽ തിളങ്ങാൻ സാധിച്ചുള്ളൂ.

Also Read: റൺമഴയ്ക്ക് പിന്നാലെ പെരുമഴ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച കേരളം അനായാസം വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ചു. ടീം സ്കോർ 66ൽ എത്തിയപ്പോൾ 25 റൺസെടുത്ത ജലജ് സക്സേനയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. എന്നാൽ അർധസെഞ്ചുറി തികച്ച ശേഷമാണ് വിഷ്ണു വിനോദ് (56 റൺസ്) ക്രീസ് വിട്ടത്. വിഷ്ണു വീണതിന് പിന്നാലെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത സഞ്ജു സാംസണും സച്ചിൻ ബേബിയും വെടിക്കെട്ട് പ്രകടനമാണു പുറത്തെടുത്തത്. സഞ്ജു 40 പന്തിൽ 48 റൺസും സച്ചിൻ ബേബി 49 പന്തിൽ 60 റൺസും സ്വന്തമാക്കി.

ഇരുവരും പുറത്തായതിനു പിന്നാലെ കേരളം തകർന്നടിഞ്ഞു. നായകൻ റോബിൻ ഉത്തപ്പയ്ക്ക് ഇന്നത്തെ മത്സരത്തിലും തിളങ്ങാനായില്ല. രാഹുൽ പി 36 റൺസുമായി പ്രതിരോധിച്ചു നിന്നെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. വാലറ്റം ഒറ്റസംഖ്യിൽ വീണപ്പോൾ കേരളത്തിന് അർഹിച്ച വിജയം നഷ്ടമായി. ജാർഖണ്ഡിനു വേണ്ടി അനുകുൽ റോയ്, ഉദ്ഘർഷ് സിങ് എന്നിവർ നാല് വിക്കറ്റ് വീതം സ്വന്തമാക്കി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Vijay hazare trophy kerala vs jharkhand match report