/indian-express-malayalam/media/media_files/2025/02/10/3XAL9yroH6UUdDkEAtYl.jpg)
File Photo
Vijay Hazare Trophy: വിജയ് ഹസാരെ ട്രോഫിയിൽ വിജയ വഴിയിലേക്ക് തിരിച്ചെത്താനാവാതെ കേരളം. ബാറ്റിങ് നിര നിരാശപ്പെടുത്തിയതോടെ മധ്യപ്രദേശിനോട് 47 റൺസ് തോൽവിയിലേക്ക് കേരളം വീണു. 215 റൺസ് ചെയ്സ് ചെയ്ത് ഇറങ്ങിയ കേരളം 167ന് പുറത്തായി.
93 റൺസ്നേടിയ മധ്യപ്രദേശിന്റെ ഹിമൻശു മന്ത്രിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ചെയ്സ് ചെയ്ത് ഇറങ്ങിയ കേരളത്തിന് മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ ബോർഡ് പത്തിൽ നിൽക്കെ നാല് റൺസെടുത്ത കൃഷ്ണപ്രസാദ് പുറത്തായി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും അങ്കിത് ശർമ്മയും ചേർന്ന് 28 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഇരുവരെയും സരൺഷ് ജെയിൻ പുറത്താക്കിയതോടെ കേരളം പ്രതിരോധത്തിലായി.
Also Read: ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ബംഗ്ലാദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം
രോഹൻ 19 റൺസും അങ്കിത് ശർമ്മ 13 റൺസും എടുത്താണ് മടങ്ങിയത്. പിന്നെ കൃത്യമായ ഇടവേളകളിൽ കേരളത്തിന്റെ വിക്കറ്റ് വീഴ്ത്താൻ മധ്യപ്രദേശിനായി. 30 റൺസ് എടുത്ത സൽമാൻ നിസാറും പുറത്തായതോടെ കേരളത്തിന്റെ വിജയ പ്രതീക്ഷകൾ അവസാനിച്ചു. വാലറ്റത്തെ ഷറഫുദ്ദീന്റെ ബാറ്റിങ് ആണ് കേരളത്തിൻ്റെ സ്കോർ 167 വരെയെത്തിച്ചത്.
ഷറഫുദ്ദീൻ 29 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സുമടക്കം 42 റൺസെടുത്തു. വിഷ്ണു വിനോദ് 20 റൺസും നേടി. മധ്യപ്രദേശിന് വേണ്ടി ശുഭം ശർമ്മ മൂന്നും ശിവങ് കുമാർ, സരൻഷ് ജെയിൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത കേരളത്തിന് ബോളർമാർ മികച്ച തുടക്കമാണ് നൽകിയത്. കരുതലോടെ തുടങ്ങിയ മധ്യപ്രദേശിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെ അങ്കിത് ശർമ്മയാണ് തകർത്തത്. ഹർഷ് ഗാവ്ലിയെയും (22) യഷ് ദുബെയെയും (13) തുടർച്ചയായ ഓവറുകളിൽ പുറത്താക്കി അങ്കിത് കേരളത്തിന് കളിയിൽ ആധിപത്യം നേടിത്തന്നു. പിന്നാലെ എത്തിയ ശുഭം ശർമ്മയെ അങ്കിത് ക്ലീൻ ബൗൾഡാക്കിയതോടെ മധ്യപ്രദേശ് കൂടുതൽ പ്രതിരോധത്തിലായി.
Also Read: വൈഭവ് സൂര്യവൻഷി ക്യാപ്റ്റൻ; അണ്ടർ 19 ലോകകപ്പ്, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡ്
ക്യാപ്റ്റൻ വെങ്കിടേഷ് അയ്യരും ഹിമൻശു മന്ത്രിയും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും എട്ട് റൺസെടുത്ത അയ്യർ റണ്ണൗട്ടായത് അവർക്ക് തിരിച്ചടിയായി. രാഹുൽ ബഥം മൂന്നും സരൺഷ് ജെയിൻ ഒൻപതും ശിവങ് കുമാർ പൂജ്യത്തിനും പുറത്തായതോടെ ഏഴ് വിക്കറ്റ് 104 റൺസെന്ന നിലയിലായിരുന്നു മധ്യപ്രദേശ്.
എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ഹിമൻശു മന്ത്രി ടീമിൻ്റെ രക്ഷകനായി. ആദ്യം ആര്യൻ പാണ്ഡെയെയും (15) പിന്നീട് ത്രിപുരേഷ് സിങ്ങിനെയും (37) കൂട്ടുപിടിച്ച് ഹിമൻശു ടീമിനെ കരകയറ്റി. ത്രിപുരേഷുമായി ചേർന്ന് ഒൻപതാം വിക്കറ്റിൽ പടുത്തുയർത്തിയ 66 റൺസിന്റെ കൂട്ടുകെട്ടാണ് മധ്യപ്രദേശ് സ്കോർ 214-ൽ എത്തിച്ചത്.
Read More: Sanju Samson: സഞ്ജു സിഎസ്കെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്; ഋതുരാജിന് 2026 സീസൺ നിർണായകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us