scorecardresearch

Kerala vs Karnataka: 187-7ൽ പരുങ്ങി കേരളം; തകർത്തടിച്ച് രക്ഷിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ

Kerala vs Karnataka Vijay Hazare Trophy: കേരളം 200 കടക്കുമോ എന്ന സംശയം ഉയർന്നെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീൻ കേരളത്തിന്റെ ഫാസ്റ്റ് ബോളർ എം ഡി നിധീഷിനെ ഒപ്പം ചേർത്ത് സ്കോർ ബോർഡ് ചലിപ്പിച്ചു

Kerala vs Karnataka Vijay Hazare Trophy: കേരളം 200 കടക്കുമോ എന്ന സംശയം ഉയർന്നെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീൻ കേരളത്തിന്റെ ഫാസ്റ്റ് ബോളർ എം ഡി നിധീഷിനെ ഒപ്പം ചേർത്ത് സ്കോർ ബോർഡ് ചലിപ്പിച്ചു

author-image
Sports Desk
New Update
Mohammed Azharuddhin Kerala Cricket Team Captain

Kerala Cricket Player Mohammed Azharuddhin: (Source: Kerala Cricket Association)

Vijay Hazare Trophy: വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയ്ക്ക് മുൻപിൽ ബാറ്റിങ്ങിൽ തുടക്കത്തിൽ പതറിയെങ്കിലും ശക്തമായി തിരികെ കയറി കേരളം. 49-3 എന്ന നിലയിൽ പരുങ്ങിയ കേരളം ബാബാ അപരാജിത്, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, എം.ഡി നിധീഷ് എന്നിവരുടെ ബാറ്റിങ് ബലത്തിലാണ് പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. 

Advertisment

50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസിലേക്ക് കേരളം എത്തിയപ്പോൾ മുഹമ്മദ് അസ്ഹറുദ്ദീനും ബാബാ അപരാജിതും അർധ ശതകം കണ്ടെത്തി. കേരളത്തിന്റെ മൂന്ന് മുൻ നിര ബാറ്റർമാരേയും കർണാടകയുടെ അഭിലാഷ് ഷെട്ടിയാണ് തുടക്കത്തിൽ തന്നെ വീഴ്ത്തിയത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 12 റൺസിനും അഭിഷേക് നായർ ഏഴ് റൺസിനും അഹമദ് ഇമ്രാൻ പൂജ്യത്തിനും പുറത്തായി.

Also Read: ഗംഭീർ കാണുന്നുണ്ടല്ലോ അല്ലേ? ഗ്യാലറിയിൽ നിന്ന് ഉറക്കെ കാണികളുടെ ചോദ്യം

പിന്നാലെ അഖിൽ സ്കറിയയെ കൂട്ടുപിടിച്ച് സ്കോർ ഉയർത്താൻ ബാബാ അപരാജിത് ശ്രമിച്ചു. അഖിൽ സ്കറിയയ്ക്കൊപ്പം 77 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തിയാണ് ബാബാ അപരാജിത് പുറത്തായത്. 62 പന്തിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്സും സഹിതം 71 റൺസ് നേടി കൗണ്ടർ അറ്റാക്കിങ് ബാറ്റിങ് ആണ് ബാബാ അപരാജിതിൽ നിന്ന് വന്നത്. 60 പന്തിൽ നിന്ന് 27 റൺസ് നേടി അഖിൽ മടങ്ങി.

Also Read: 62 പന്തിൽ 102; സെഞ്ചുറിയുമായി വിഷ്ണു വിനോദ്; പഞ്ചാബ് കിങ്സിനായും തകർത്തടിക്കുമോ?

പിന്നാലെ ടീമിലെ സീനിയർ താരങ്ങളായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് സ്കോർ ഉയർത്തുന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. 35 റൺസ് എടുത്ത് നിൽക്കെ വിഷ്ണു വിനോദിനെ ശ്രേയസ് ഗോപാൽ മടക്കി. എന്നാൽ മുഹമ്മദ് അസ്ഹറുദ്ദീൻ കേരളത്തിന്റെ ഫാസ്റ്റ് ബോളർ എം ഡി നിധീഷിനെ ഒപ്പം ചേർത്ത് സ്കോർ ബോർഡ് ചലിപ്പിച്ചു. 

185-7 എന്ന നിലയിൽ നിന്നാണ് മുഹമ്മദ് അസ്ഹറുദ്ദീനും നിധീഷും ചേർന്ന് കേരളത്തിന്റെ സ്കോർ 284ലേക്ക് എത്തിച്ചത്. 58 പന്തിൽ നിന്ന് മൂന്ന് ഫോറും നാല് സിക്സും സഹിതം 84 റൺസോടെ മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താവാതെ നിന്നു. 47 പന്തിൽ നിന്ന് 34 റൺസ് ആണ് നിധീഷ് സ്കോർ ചെയ്തത്.

Also Read: Shubman Gill T20: "ശ്രീകാന്തിനായി ഗാവസ്കറെ മാറ്റിയത് പോലെ; ശുഭ്മാൻ ഗിൽ ഒരു തെറ്റും ചെയ്തിട്ടില്ല"

ചെയ്സ് ചെയ്ത് ഇറങ്ങിയ കർണാടകയ്ക്ക് ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ രണ്ടാമത്തെ ഓവറിൽ തന്നെ നഷ്ടമായി. ഒരു റൺസ് എടുത്ത് നിൽക്കെ മായങ്കിനെ അഖിൽ സ്കറിയ വിക്കറ്റിന് മുൻപിൽ കുടുക്കി. ക്യാപ്റ്റനെ നഷ്ടമായെങ്കിലും ദേവ്ദത്ത് പടിക്കലും കരുൺ നായരും ചേർന്ന് കർണായകയുടെ ചെയ്സിന് അടിത്തറയിട്ടു. 

Read More: പാക് ബോളർക്ക് നേരെ ഷൂസ് കാണിച്ച് വൈഭവ്; കൊമ്പുകോർത്തത് അലി റാസയുമായി

vijay hasare trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: