scorecardresearch

62 പന്തിൽ 102; സെഞ്ചുറിയുമായി വിഷ്ണു വിനോദ്; പഞ്ചാബ് കിങ്സിനായും തകർത്തടിക്കുമോ?

Vijay Hazare Trophy: 49-2ന് കേരളം ഒന്ന് പതറി എങ്കിലും ബാബാ അപരാജിതിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ കേരളത്തിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചു

Vijay Hazare Trophy: 49-2ന് കേരളം ഒന്ന് പതറി എങ്കിലും ബാബാ അപരാജിതിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ കേരളത്തിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചു

author-image
Sports Desk
New Update
Kerala Cricket League Vishnu Vinod

Vishnu Vinod: (File Photo/ Source: Kerala Cricket Association)

Vijay Hazare Trophy:വിജയ് ഹസാരെ ട്രോഫിയിൽകേരളത്തിന് വിജയ തുടക്കം. കേരളം മുൻപിൽ വെച്ച 348 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ത്രിപുര 203 റൺസിന് പുറത്തായി.ഇതോടെ കേരളം 145 റൺസിന്റെ വമ്പൻ ജയത്തിലേക്ക് എത്തി. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ചുറിയും രോഹൻ കുന്നുമ്മലിന്റെ ഇന്നിങ്സും ആണ് കേരളത്തിന്റെ സ്കോർ 350നോട് അടുപ്പിച്ചത്. 

Advertisment

കേരളത്തിനായി അ‍‍ർശതകം നേടുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബാബ അപരാജിത്താണ് പ്ലെയർ ഓഫ് ദി മാച്ച്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ ഓപ്പണിങ് സഖ്യത്തെ എട്ടാം ഓവറിൽ പിരിക്കാൻ ത്രിപുരയ്ക്കായി.  രോഹൻ കുന്നുമ്മലും അഭിഷേക് ജെ നായരും ചേർന്ന് ഓപ്പണിങ്ങിൽ 49 റൺസ് ആണ് കൂട്ടിച്ചേ‍ർത്തത്.

Also Read: ഒരു ഓവറിൽ അഞ്ച് വിക്കറ്റ്; ട്വന്റി20യിൽ ചരിത്രമെഴുതി ഇന്തോനേഷ്യൻ ബോളർ

മണിശങ്കർ മുരസിങ് എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളിലാണ് കേരളത്തിന് ഓപ്പണർ അഭിഷേക് ജെ നായരേയും വൺഡൗണായി ഇറങ്ങിയ അഹ്മദ് ഇമ്രാനേയും നഷ്ടമായത്. ഈ സമയം കേരളം ഒന്ന് പതറി എങ്കിലും ബാബാ അപരാജിതിനെ കൂട്ടുപിടിച്ച് രോഹൻ കുന്നുമ്മൽ കേരളത്തിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചു.

Also Read: Shubman Gill T20: "ശ്രീകാന്തിനായി ഗാവസ്കറെ മാറ്റിയത് പോലെ; ശുഭ്മാൻ ഗിൽ ഒരു തെറ്റും ചെയ്തിട്ടില്ല"

ബാബ അപരാജിത്തും രോഹൻ കുന്നുമ്മലും ചേർന്ന് 129 റൺസ് ആണ് കണ്ടെത്തിയത്. സെഞ്ചുറിക്ക് ആറ് റൺസ് മാത്രം അകലെ നിൽക്കെ വീണ് കേരളാ ക്യാപ്റ്റന് മടങ്ങേണ്ടി വന്നു. 92 പന്തിൽ നിന്ന് 11 ഫോറും മൂന്ന് സിക്സുമടക്കം 94 റൺസ് ആണ് രോഹൻ സ്കോർ ചെയ്തത്. കേരളത്തിന്റെ ഇന്നിങ്സിന് രോഹൻ-അപരാജിത് കൂട്ടുകെട്ടാണ് അടിത്തറയിട്ടത്.

Also Read: പാക് ബോളർക്ക് നേരെ ഷൂസ് കാണിച്ച് വൈഭവ്; കൊമ്പുകോർത്തത് അലി റാസയുമായി

വിജയ് ശങ്കർ രോഹനെ പുറത്താക്കിയതിന് പിന്നാലെ ബാബ അപരാജിതിനേയും കേരളത്തിന് നഷ്ടമായി. 64 റൺസ് ആണ് ബാബാ അപരാജിത് സ്കോർ ചെയ്തത്.പിന്നെ ക്രീസിൽ നിറഞ്ഞാടുകയായിരുന്നു വിഷ്ണു വിനോദ്. 62 പന്തുകളിൽ ഒൻപത് ഫോറും ആറ് സിക്സുമടക്കം 102 റൺസുമായി വിഷ്ണു വിനോദ് പുറത്താകാതെ നിന്നു.

Read More: ഇന്ത്യക്ക് 191 റൺസ് തോൽവി; അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം പാക്കിസ്ഥാന് : india vs Pakistan Asia Cup Under 19 Final

Kerala Cricket Team vijay hasare trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: