/indian-express-malayalam/media/media_files/2025/02/27/QztanIPL1FLaUjEhgII6.jpg)
കേരള ക്രിക്കറ്റ് താരം ഏദൻ ആപ്പിൾ ടോം: (ഇൻസ്റ്റഗ്രാം)
Vijay Hazare Trophy:ബാബാ അപരാജിതിന്റെ സെഞ്ചുറിയുടേയും ഏദൻ ആപ്പിൾ ടോമിന്റെ അവസാന പന്തിലെ സിക്സിന്റേയും ബലത്തിൽ രാജസ്ഥാനെ തകർത്ത് കേരളം. വിജയ് ഹസാരെ ട്രോഫിയിൽ 344 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന കേരളത്തിന് അവസാന പന്തിൽ രണ്ട് റൺസ് ആണ് വേണ്ടിയിരുന്നത്. അവസാന പന്ത് ഏഥൻ നിലം തൊടീക്കാതെ പറത്തിയതോടെ രണ്ട് വിക്കറ്റിന്റെ തകർപ്പൻ ചെയ്സിങ് ജയത്തിലേക്ക് കേരളം എത്തി.
കൂറ്റൻ വിജയ ലക്ഷ്യം ചെയ്സ് ചെയ്ത് ഇറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ നഷ്ടമായി. എന്നാൽ കൃഷ്ണ പ്രസാദും ബാബാ അപരാജിതും ചേർന്ന് 155 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 53 റൺസ് എടുത്താണ് ഓപ്പണർ കൃഷ്ണ പ്രസാദ് ക്രീസ് വിട്ടത്. പിന്നാലെ വന്ന വിഷ്ണു വിനോദും 28 റൺസ് എടുത്തും മടങ്ങി.
Also Read: വൈഭവ് സൂര്യവൻഷി ക്യാപ്റ്റൻ; അണ്ടർ 19 ലോകകപ്പ്, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡ്
35ാമത്തെ ഓവറിൽ ബാബാ അപരാജിത് മടങ്ങുമ്പോൾ കേരളത്തിന്റെ സ്കോർ 226. 116 പന്തിൽ 126 റൺസ് ആണ് ബാബാ അപരാജിത് കണ്ടെത്തിയത്. 12 ഫോറും നാല് സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് വന്നു. അവസാന ഓവറുകളിൽ ഏഥൻ ആപ്പിൾ ടോമിൽ നിന്ന് വന്ന വെടിക്കെട്ട് ബാറ്റിങ് ആണ് കേരളത്തെ തുണച്ചത്.
Also Read: ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ബംഗ്ലാദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം
18 പന്തിൽ നിന്ന് ഒരു ഫോറും അഞ്ച് സിക്സും സഹിതം 40 റൺസ് എടുത്താണ് അവിശ്വസനീയ ജയത്തിലേക്ക് ഏഥൻ കേരളത്തെ എത്തിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 300ന് മുകളിലേക്ക് സ്കോർ ഉയർത്താനായത് കരണിന്റെ സെഞ്ചുറിയുടേയും ദീപക് ഹൂഡയുടെ 86 റൺസിന്റേയും ബലത്തിലാണ്.
കേരളത്തിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടൂർണമെന്റിൽ രണ്ട് തുടർ തോൽവികൾക്ക് ശേഷമാണ് കേരളം വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ത്രിപുരയോട് ജയിച്ച കേരളം കർണാടകയോടും മധ്യപ്രദേശിനോടും തോൽവി വഴങ്ങി. ജാർഖണ്ഡ് ആണ് കേരളത്തിന്റെ അടുത്ത എതിരാളി. ജനുവരി മൂന്നിനാണ് ഈ മത്സരം.
Read More: Sanju Samson: സഞ്ജു സിഎസ്കെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്; ഋതുരാജിന് 2026 സീസൺ നിർണായകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us