എറിഞ്ഞിട്ട് ശ്രീശാന്ത്, അടിച്ചൊതുക്കി ഉത്തപ്പ; ബിഹാറിനെ മുട്ടുകുത്തിച്ച് കേരളം

ആദ്യം ബാറ്റ് ചെയ്‌ത ബിഹാറിന് തുടക്കത്തിലേ പ്രഹരമേറ്റു. മൂന്ന് റൺസിനിടെ രണ്ട് വിക്കറ്റുകളാണ് ബിഹാറിന് നഷ്ടമായത്

Vijay Hazare trophy, Cricket, Kerala vs Bihar, Match Result, Sreesanth, Robin Uthappa, ശ്രീശാന്ത്, റോബിൻ ഉത്തപ്പ, വിജയ് ഹസാരെ ട്രോഫി, ie malayalam

വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനെതിരായ മത്സരത്തിൽ കേരളത്തിനു ജയം. ബൗളർമാരും ബാറ്റ്‌സ്‌മാൻമാരും മികച്ച പ്രകടനം കാഴ്‌ചവച്ചപ്പോൾ കേരളത്തിന്റെ വിജയം ഏകപക്ഷീയമായി. ഒൻപത് വിക്കറ്റിനാണ് കേരളം ബിഹാറിനെ തോൽപ്പിച്ചത്.

Read More: ‘ഈ ടീം തൊണ്ണൂറുകളിലെ ഓസ്ട്രേലിയയെ ഓർമിപ്പിക്കുന്നു’

ആദ്യം ബാറ്റ് ചെയ്‌ത ബിഹാർ 40.2 ഓവറിൽ 148 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ വെറും 8.5 ഓവറിൽ കേരളം 149 റൺസ് അടിച്ചെടുത്തു. ഓപ്പണർ റോബിൻ ഉത്തപ്പ വെറും 32 പന്തിൽ 87 റൺസുമായി പുറത്താകാതെ നിന്നു. പത്ത് സിക്‌സും നാല് ഫോറും അടങ്ങിയതായിരുന്നു ഉത്തപ്പയുടെ വെടിക്കെട്ട് ഇന്നിങ്സ്. മറ്റൊരു ഓപ്പണർ വിഷ്‌ണു വിനോദ് 12 പന്തിൽ നാല് സിക്‌സും രണ്ട് ഫോറും സഹിതം 37 റൺസ് നേടി പുറത്തായി. സഞ്ജു സാംസൺ ഒൻപത് പന്തിൽ രണ്ട് ഫോറും രണ്ട് സിക്‌സുമായി 24 റൺസ് നേടി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്‌ത ബിഹാറിന് തുടക്കത്തിലേ പ്രഹരമേറ്റു. മൂന്ന് റൺസിനിടെ രണ്ട് വിക്കറ്റുകളാണ് ബിഹാറിന് നഷ്ടമായത്. ശ്രീശാന്ത് ഒൻപത് ഓവറിൽ വെറും 30 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജലജ് സക്‌സേന മൂന്നും എം.ഡി.നിതീഷ് രണ്ടും അക്ഷയ് ചന്ദ്രൻ ഒരു വിക്കറ്റും നേടി. 89 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 64 റൺസ് നേടിയ ബാബുൽ കുമാർ മാത്രമാണ് ബിഹാറിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Vijay hazare trophy cricket kerala vs bihar match result

Next Story
‘ഈ ടീം തൊണ്ണൂറുകളിലെ ഓസ്ട്രേലിയയെ ഓർമിപ്പിക്കുന്നു’
The moderation of comments is automated and not cleared manually by malayalam.indianexpress.com