Latest News

വിജയ് ഹസാരെ: വാലറ്റത്ത് തകർപ്പൻ പ്രകടനവുമായി വിഷ്ണുവും സിജോമാനും; മഹാരാഷ്ട്രയെ തകർത്ത് കേരളം

ഗ്രൂപ്പ് ഡി യില്‍ കേരളത്തിന്റെ രണ്ടാം വിജയമാണിത്

Vija Hazare Trophy, Kerala, Cricket, വിജയ് ഹസാരെ ട്രോഫി, ക്രിക്കറ്റ്, കേരള ടീം, IE Malayalam

വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് നാല് വിക്കറ്റ് ജയം. തുടക്കത്തിൽ വേണ്ടത്ര മുന്നേറാൻ കഴിയാത്ത കേരളത്തിന് ഏഴാമനായി ഇറങ്ങി അർദ്ധ സെഞ്ചുറി നേടിയ വിഷ്ണു വിനോദിന്റെ പ്രകടനം വിജയത്തിൽ നിർണായകമായി. അർധസെഞ്ചുറിയുമായി സിജോമോൻ ജോസഫും കേരളത്തിന് വേണ്ടി മികച്ച പ്രകടനം നടത്തി.

മത്സരത്തിൽ മഹാരാഷ്ട്ര ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം 48.5 ഓവറില്‍ കേരളം മറികടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടി. പിന്തുടർന്ന കേരളം 48.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കം പാളിപ്പോടിയിരുന്നു. 35 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് കേരളത്തിന് നഷ്ടമായി. 120 റൺസ് എടുക്കുന്നതിനിടെ നഷ്ടപ്പെട്ട വിക്കറ്റുകൾ ആറായി വർധിച്ചു.

പരാജയത്തിലേക്കെന്ന് കണക്കാക്കിയ ഈ മത്സരത്തിൽ തുടർന്ന് വിഷ്ണു വിനോദ് – സിജോമോൻ ജോസഫ് സഖ്യം നടത്തിയ പ്രകടനം കേരളത്തെ വിജയത്തിന്റെ ട്രാക്കിലേക്ക് എത്തിച്ചു.

174 റണ്‍സാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. വിഷ്ണു 82 പന്തിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സും അടക്കം 100 റണ്‍സ് നേടി. സിജോമോന്‍ 70 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സും അടക്കം 71 റണ്‍സ് നേടി.

രാജ്കോട്ട് മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഗ്രൂപ്പ് ഡി യില്‍ കേരളത്തിന്റെ രണ്ടാം വിജയമാണിത്.

കേരളത്തിന്റെ മൂന്ന് മത്സരങ്ങളാണ് ഇതിനകം പൂർത്തിയായത്. ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെ തോൽപ്പിച്ച കേരളം, രണ്ടാം മത്സരത്തിൽ മധ്യപ്രദേശിനോടു തോറ്റിരുന്നു. മഹാരാഷ്ട്രക്കെതിരായ ജയത്തോടെ ഗ്രൂപ്പിൽ കേരളം എട്ട് പോയിന്റോടെ രണ്ടാമതെത്തി. എട്ട് പോയിന്റോടെ റൺറേറ്റിൽ മുന്നിലുള്ള മഹാരാഷ്ട്രയാണ് ഗ്രൂപ്പിൽ ഒന്നാമത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Vijay hazare cricket tournament kerala beats maharashtra

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express