വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനം; ഈ അഞ്ച് പേർ ഇന്ത്യൻ സെലക്ടർമാർക്ക് നൽകുന്നത് വ്യക്തമായ സന്ദേശം

ഈ സീസണിൽ ആഭ്യന്തര വൺഡേ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച അഞ്ച് യുവ താരങ്ങൾ

vijay hazare trophy, vijay hazare trophy best players, vijay hazare trophy india team, prithvi shaw, devdutt padikkal, krunal pandya, വിജയ് ഹസാരെ ട്രോഫി, വിജയ് ഹസാരെ ട്രോഫി മികച്ച കളിക്കാർ, വിജയ് ഹസാരെ ട്രോഫി ഇന്ത്യ ടീം, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, കൃണാൽ പാണ്ഡ്യ, ക്രിക്കറ്റ്, ie malayalam

പൃഥ്വി ഷാ

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇടം ലഭിക്കാതിരുന്ന പൃഥ്വി ഷാ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടി അവിശ്വസനീയമായ പ്രകടനം നടത്തുകയും ടീമിനെ കിരീട നേട്ടത്തിലെത്തിക്കുകയും ചെയ്തു. ഫൈനലിൽ 30 പന്തിൽ അർധ സെഞ്ചുറി നേടിയ അദ്ദേഹം ടൂർണമെന്റിന്റെ ഒരു പതിപ്പിൽ 827 റൺസ് നേടിയ ആദ്യ കളിക്കാരനെന്ന നേട്ടവും സ്വന്തമാക്കി.

165.40 എന്ന ശരാശരിയിലും 138.29 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് മുംബൈ ക്യാപ്റ്റൻ ഈ റൺസ് നേടിയത്. ക്വാർട്ടർ ഫൈനലിൽ സൗരാഷ്ട്രയ്‌ക്കെതിരെ 123 പന്തിൽ നിന്ന് പുറത്താകാതെ 185 റൺസും സെമി ഫൈനലിൽ കർണാടകയ്‌ക്കെതിരെ 122 പന്തിൽ നിന്ന് 165 റൺസും ഫൈനലിൽ ഉത്തർപ്രദേശിനെതിരെ 39 പന്തിൽ നിന്ന് 73 റൺസും പൃഥ്വി ഷാ നേടി.

Read More Cricket News: അർധ സെഞ്ചുറി നേടിയപ്പോൾ ബാറ്റ് ഉയർത്താൻ വൈകിയത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി ഇഷാൻ കിഷൻ

ദേവ്ദത്ത് പടിക്കൽ

ഈ സീസണിൽ 50 ഓവർ ഫോർമാറ്റിലെ ആഭ്യന്തര ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു ഇന്ത്യൻ ഓപ്പണറാണ് ദേവ്ദത്ത് പടിക്കൽ. 7 കളികളിൽ നിന്ന് 737 റൺസ് ആണ് ദേവ്ദത്ത് നേടിയത്. 147.4 ശരാശരിയിൽ 97.96 സ്ട്രൈക്ക് റേറ്റിലാണ് റൺ നേട്ടം. ടൂർണമെന്റിൽ ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനാണ് പടിക്കൽ.

ഏഴ് ഇന്നിങ്സുകളിൽ എല്ലാത്തിലും 50 റൺസ് മറികടക്കാൻ കർണാടക താരത്തിന് കഴിഞ്ഞു. നാല് സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളും പടിക്കൽ നേടി. തുടർച്ചയായി നാല് സെഞ്ചുറികൾ നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി. 52 റൺസ് ആണ് ടൂർണമെന്റിൽ പടിക്കൽ നേടിയ ഏറ്റവും കുറഞ്ഞ സ്കോർ.

ധവാൽ കുൽക്കർണി

ചാമ്പ്യന്മാരായ മുംബൈയ്ക്ക് വേണ്ടി പൃഥ്വി ഷാ ബാറ്റ് ഉപയോഗിച്ച് ചെയ്തത് എന്താണോ അതാണ് ധവാൽ കുൽക്കർണി പന്ത് ഉപയോഗിച്ച് ചെയ്തത്. 3.72 എക്കണോമിയിൽ 19 സ്ട്രൈക്ക് റേറ്റിൽ 6 കളികളിൽ നിന്ന് 19 വിക്കറ്റാണ് 32കാരനായ താരം നേടിയത്. 10 മെയ്ഡൻ ഓവറുകളും സ്വന്തമാക്കി.

Read More Cricket News: രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികച്ച് മിഥാലി; അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം

കൃണാൽ പാണ്ഡ്യ

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തീരുമാനിക്കുന്ന സെലക്ടർമാർക്ക് ബറോഡ ക്യാപ്റ്റൻ തന്റെ പ്രകടനത്തിലൂടെ കൃത്യമായ ഒരു സന്ദേശമാണ് അയച്ചത്. വെറും 5 കളികളിൽ നിന്ന് 129.33 ശരാശരിയിലും 117.93 സ്ട്രൈക്ക് റേറ്റിലും 388 റൺസ് അദ്ദേഹം നേടി. മുംബൈ ഇന്ത്യൻസ് ഓൾ‌റൗണ്ടർ 5 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഈ സീസണിൽ രണ്ട് സെഞ്ചുറികളും രണ്ട് അർധ സെഞ്ചുറികളും കൃണാൽ പാണ്ഡ്യ നേടി.

ഋഷി ധവാൻ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനം തന്നെ വിജയ് ഹസാരെ ട്രോഫിയുടെ ലീഗ് ഘട്ടങ്ങളിലും ഋഷി ധവാൻ പുറത്തെടുത്തു. 5 കളികളിൽ നിന്ന് 14.5 സ്ട്രൈക്ക് നിരക്കിൽ 16 വിക്കറ്റുകൾ വീഴ്ത്തി. 5.45 എന്ന എകണോമി നിരക്ക് നിലനിർത്തി. 90 ലധികം സ്ട്രൈക്ക് റേറ്റിൽ റിഷി 150 റൺസും നേടി.

വിജയ് ഹസാരെ ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ മൂന്നാമത്തെ കളിക്കാരനായി ഓൾ‌റൗണ്ടറായ ഋഷി. 27 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിക്കൊണ്ടുള്ള മികച്ച പ്രകടനം താരം കാഴ്ചവച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Vijay hazare 2020 21 best players

Next Story
ബുംറയുടെ ജീവിത സഖിയായി സഞ്ജന; ചിത്രങ്ങൾjasprit bumrah, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com