scorecardresearch

വിഘ്നേഷ് പുത്തൂർ കോടികൾ വാരുമോ? ഇവരുടെ റഡാറിൽ മലയാളി താരം; റിപ്പോർട്ട്

Vignesh Puthur IPL; ഡിസംബർ 16ന് നടക്കുന്ന താര ലേലത്തിലേക്ക് വിഘ്നേഷിന്റെ പേര് എത്തിയാൽ മുംബൈ ഇന്ത്യൻസ് വിഘ്നേഷിനെ തിരികെ സ്വന്തമാക്കാൻ ശ്രമിക്കുമോ?

Vignesh Puthur IPL; ഡിസംബർ 16ന് നടക്കുന്ന താര ലേലത്തിലേക്ക് വിഘ്നേഷിന്റെ പേര് എത്തിയാൽ മുംബൈ ഇന്ത്യൻസ് വിഘ്നേഷിനെ തിരികെ സ്വന്തമാക്കാൻ ശ്രമിക്കുമോ?

author-image
Sports Desk
New Update
Vignesh Puthur Dhoni Sanju Samson and Virat Kohli

Source: Instagram

ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, തിലക് വർമ എന്നിങ്ങനെ മുംബൈ ഇന്ത്യൻസ് വളർത്തിക്കൊണ്ടുവന്ന കളിക്കാരുടെ പട്ടികയിലേക്ക് വിഘ്നേഷ് പുത്തൂരിന്റെ പേര് എത്തുന്നത് കാണാൻ മലയാളികൾ ആഗ്രഹിച്ചിരുന്നു. സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള ചേക്കേറൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം ആരാധകർ അതിന്റെ ആവേശത്തിലായിരുന്നു. സഞ്ജു ആണ് ചർച്ചകളിൽ ആ സമയം നിറഞ്ഞ് നിന്നത്. അതേ ദിവസം മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്ത കളിക്കാരുടെ ലിസ്റ്റിൽ വിഘ്നേഷ് പുത്തൂർ എന്ന പേര് കണ്ടത് പലരേയും ഒരു നിമിഷത്തേക്ക് നിശബ്ദരാക്കിയിട്ടുണ്ടാവണം. എന്നാൽ താര ലേലത്തിൽ വിഘ്നേഷിനെ കാത്തിരിക്കുന്നത് കോടികളോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. 

Advertisment

പരുക്കിനെ തുടർന്നാണ് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്തത്. പരുക്കുകളിൽ നിന്ന് മുക്തനായി, ഡിസംബർ 16ന് നടക്കുന്ന താര ലേലത്തിലേക്ക് വിഘ്നേഷിന്റെ പേര് എത്തിയാൽ മുംബൈ ഇന്ത്യൻസ് വിഘ്നേഷിനെ തിരികെ സ്വന്തമാക്കാൻ ശ്രമിക്കുമോ? ഇടംകയ്യൻ മിസ്റ്ററി റിസ്റ്റ് സ്പിന്നറായ വിഘ്നേഷിനെ സ്വന്തമാക്കാൻ മറ്റ് രണ്ട് ഫ്രാഞ്ചൈസികൾ ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Also Read: ഇനി നമ്മുടെ പയ്യൻ യെല്ലോ, നമ്മളും! മരണ മാസ് ഐറ്റവുമായി സഞ്ജുവും ബേസിലും; Sanju Samson

ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും വിഘ്നേഷിന് വേണ്ടി താര ലേലത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട്. റേവ് സ്പോർട്സിലെ മാധ്യമപ്രവർത്തകൻ രോഹിത് ജുഗ്ലാൻ ആണ് ചെന്നൈയും ആർസിബിയും മലയാളി സ്പിന്നറിന് വേണ്ടി താര ലേലത്തിൽ ഇറങ്ങും എന്ന് റിപ്പോർട്ട് ചെയ്യുന്നത്. 2025ലെ ഐപിഎൽ സീസണിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ ചെന്നൈക്കെതിരെ വിഘ്നേഷ് മൂന്ന് വിക്കറ്റ് പിഴുതിരുന്നു. 

Advertisment

ചെന്നൈ സൂപ്പർ കിങ്സിന് എതിരായ ചെപ്പോക്കിലെ വിഘ്നേഷിന്റെ പ്രകടനം ധോനിയെ ആകർഷിച്ചതായാണ് രോഹിത് ജുഗ്ല അവകാശപ്പെടുന്നത്. ആ മത്സരത്തിൽ താരമായത് വിഘ്നേഷ് ആയിരുന്നു. ഇംപാക്ട് പ്ലേയറായി വിഘ്നേഷിനെ കളത്തിലിറക്കി മുംബൈ അപ്രതീക്ഷിത പ്രഹരമാണ് ചെന്നൈക്ക് ഏൽപ്പിച്ചത്. കളി ജയിക്കാൻ മുംബൈക്ക് സാധിച്ചില്ല എങ്കിലും വിലപ്പെട്ട മൂന്ന് വിക്കറ്റുകൾ വീഴ്ത്തി വിഘ്നേഷ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തേക്കുള്ള തന്റെ വരവ് പ്രഖ്യാപിച്ചിരുന്നു.  

Also Read: നമ്മുടെ കോട്ടയാണ് തകരുന്നത്; ലക്ഷ്മൺ വരട്ടെ; ഗംഭീറിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് കൈഫ്

അശ്വിൻ വിരമിക്കുകയും ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് പോവുകയും ചെയ്തതോടെ ചെന്നൈ സൂപ്പർ കിങ്സിന് ഒരു സ്പിന്നറെ ആവശ്യമുണ്ട്. നൂർ അഹമ്മദും ശ്രേയസ് ഗോപാലുമാണ് ചെന്നൈ സ്ക്വാഡിൽ ഇപ്പോൾ സ്പിൻ നിരയിലുള്ള പ്രധാന മുഖങ്ങൾ. നൂർ അഹമ്മദും വിഘ്നേഷിന്റേത് പോലെ ഇടംകയ്യൻ റിസ്റ്റ് സ്പിന്നറാണ്. 43.40 കോടി രൂപയുമായാണ് ചെന്നൈ മിനി താര ലേലത്തിന് ഇറങ്ങുന്നത്. സഞ്ജു കൂടി ചെന്നൈയിലുള്ളതിനാൽ വിഘ്നേഷിനെ സിഎസ്കെ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്. 

നിലവിലെ ഐപിഎൽ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും വിഘ്നേഷ് പുത്തൂരിൽ താത്പര്യം ഉണ്ടെന്നാണ് റേവ് സ്പോർട്സിലെ രോഹിത് ജുഗ്ലൻ വെളിപ്പെടുത്തുന്നത്. ക്രുനാൽ പാണ്ഡ്യ, സുയാഷ് ശർമ എന്നിവരാണ് ആർസിബിയിലെ പ്രധാന സ്പിന്നർമാർ. ഇവർക്കൊപ്പം വിഘ്നേഷിനേയും ചേർത്ത് ജിതേഷ് ശർമയുടെ സംഘം സ്പിൻ നിരയുടെ കരുത്ത് കൂട്ടാൻ സാധ്യതയുണ്ട്. 

Also Read: ഞാൻ ഹർമൻപ്രീത് ആണോ? ശാരീരിക ആക്രമണ ആരോപണത്തിൽ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രതികരണം

കഴിഞ്ഞ സീസണിൽ 30 ലക്ഷം രൂപയായിരുന്നു വിഘ്നേഷിന്റെ പ്രതിഫലം. ഇത്തവണ താര ലേലത്തിലേക്ക് വരുമ്പോൾ ഒരു കോടിക്ക് മുകളിലേക്ക് വിഘ്നേഷിന്റെ വില എത്തും എന്ന് ഏകദേശം ഉറപ്പാണ്. പരുക്കാണ് ഇവിടെ പ്രധാനമായും പ്രശ്നമാകുന്നത്. 2025ലെ ഐപിഎൽ സീസണിൽ മുംബൈക്ക് വേണ്ടി അഞ്ച് മത്സരങ്ങൾ ആണ് വിഘ്നേഷ് കളിച്ചത്. വീഴ്ത്തിയത് ആറ് വിക്കറ്റ്. നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്തി ബ്രേക്ക് നൽകാൻ വിഘ്നേഷിന് സാധിച്ചെങ്കിലും അധികം അവസരം മലയാളി താരത്തിന് മുംബൈ നൽകിയിരുന്നില്ല. 

Read More: ആദ്യ ടെസ്റ്റിൽ ആറ് ഇടംകയ്യൻ ബാറ്റർമാർ; അത് ഏഴാക്കി ഹാർമറിന് കാര്യങ്ങൾ എളുപ്പമാക്കുമോ?

Ms Dhoni Sanju Samson Chennai Super Kings Vighnesh Puthur Vignesh Puthur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: