scorecardresearch

വിഘ്നേഷിനെ ഇന്നും ഒഴിവാക്കിയേക്കും; മുംബൈയേയും തച്ചുതകർക്കാൻ ഹൈദരാബാദ്

MI vs SRH IPL 2025: കഴിഞ്ഞ മത്സരത്തിൽ കരൺ ശർമയെ ബോളിങ്ങിന് ഇറക്കിയ മുംബൈയുടെ തീരുമാനം ക്ലിക്ക് ആയിരുന്നു. അതിനാൽ ഹൈദരാബാദിന് എതിരേയും വിഘ്നേഷിനെ മാറ്റി നിർത്താനാണ് സാധ്യത

MI vs SRH IPL 2025: കഴിഞ്ഞ മത്സരത്തിൽ കരൺ ശർമയെ ബോളിങ്ങിന് ഇറക്കിയ മുംബൈയുടെ തീരുമാനം ക്ലിക്ക് ആയിരുന്നു. അതിനാൽ ഹൈദരാബാദിന് എതിരേയും വിഘ്നേഷിനെ മാറ്റി നിർത്താനാണ് സാധ്യത

author-image
Sports Desk
New Update
Vighnesh Puthur, Suryakumar Yadav

Vignesh Puthur, Suryakumar Yadav Photograph: (Mumbai Indians, Instagram)

MI vs SRH IPL 2025: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് നേരിടും. സീസണിൽ കരുത്തരായി മുന്നേറിയിരുന്ന ഡൽഹി ക്യാപിറ്റൽസിനെ കഴിഞ്ഞ കളിയിൽ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ് വരുന്നത്. പഞ്ചാബ് കിങ്സിന് എതിരെ അഭിഷേക് ശർമയുടെ റെക്കോർഡുകൾ കടപുഴക്കിയ സെഞ്ചുറിയുടെ ബലത്തിൽ തകർപ്പൻ ചെയ്സിങ് ജയവുമായാണ് ഹൈദരാബാദ് ഇന്ന് മുംബൈയെ നേരിടാൻ എത്തുന്നത്. 

Advertisment

പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസ് ആറ് കളിയിൽ നിന്ന് രണ്ട് ജയവുമായി ഏഴാം സ്ഥാനത്താണ്. ആറ് കളിയിൽ നിന്ന് രണ്ട് ജയവുമായി ഒൻപതാം സ്ഥാനത്താണ് സൺറൈസേഴ്സ് ഹൈദരാബാദ്. ആറ് ദിവസത്തിന് ഇടയിൽ രണ്ട് വട്ടം ഹൈദരാബാദും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുന്നുണ്ട്. ഇന്ന് നേരിട്ടതിന് ശേഷം ഏപ്രിൽ 23ന് ആണ് ഹൈദരാബാദ് മുംബൈ പോര്. 

ട്രാവിസ് ഹെഡ്ഡും അഭിഷേക് ശർമയും തന്നെയാണ് ഇന്ന് മുംബൈ ഇന്ത്യൻസിന് പ്രധാന ഭീഷണി ഉയർത്തുന്നത്. ഏഴ് സീസൺ മുംബൈ ഇന്ത്യൻസിനൊപ്പം കളിച്ച ഇഷാൻ കിഷൻ ഇന്ന് മുംബൈക്കെതിരെ വരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സൂര്യകുമാർ യാദവിലും തിലക് വർമയിലുമാണ് ബാറ്റിങ്ങിൽ മുംബൈ കൂടുതലായി ആശ്രയിക്കുന്നത്. 

ഹൈദരാബാദിന് എതിരെ മലയാളി ഇടംകയ്യൻ റിസ്റ്റ് സ്പിന്നർ വിഘ്നേഷ് പുത്തൂർ മുബൈ പ്ലേയിങ് ഇലവനിലേക്ക് എത്താൻ സാധ്യത ഇല്ല. കഴിഞ്ഞ കളിയിൽ കരൺ ശർമയെ ഇറക്കിയ തീരുമാനം ക്ലിക്കായതിനെ തുടർന്നാണ് ഇത്. ഇംപാക്ട് പ്ലേയറായും വിഘ്നേഷിനെ ഇറക്കാനുള്ള സാധ്യത അകലുന്നു.

Advertisment

മുംബൈ ഇന്ത്യൻസ് സാധ്യത ഇലവൻ: രോഹിത് ശർമ, റികെൽറ്റൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹർദിക് പാണ്ഡ്യ, നമൻ ധിർ, വിൽ ജാക്സ്, മിച്ചൽ സാന്റ്നർ, ദീപക് ചഹർ. ട്രെന്റ് ബോൾട്ട്, ബുമ്ര, കരൺ ശർമ

സൺറൈസേഴ്സ് ഹൈദരാബാദ് സാധ്യത ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ക്ലാസൻ, അനികേത് വർമ, അഭിനവ് മനോഹർ, കമിൻസ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി. സീഹാൻ അൻസാരി, ഇഷാൻ മലിംഗ

പിച്ച് റിപ്പോർട്ട്

സാധാരണ ചെയ്സിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആണ് വാങ്കഡെയിലേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഐപിഎൽ 2024 സീസൺ മുതൽ നോക്കിയാൽ ഒൻപത് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം ആണ്. 

സൺറൈസേഴ്സ് മുംബൈ ഇന്ത്യൻസ് മത്സരം എത്ര മണിക്ക് ആരംഭിക്കും? 

സൺറൈസേഴ്സ് മുംബൈ ഇന്ത്യൻസ് പോര് ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും. ഏഴ് മണിക്കാണ് ടോസ്

സൺറൈസേഴ്സ് മുംബൈ ഇന്ത്യൻസ് മത്സരം ടെലിവിഷനിൽ ലൈവായി എവിടെ കാണാം? 

സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസ് മത്സരം ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം. 

സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

സൺറൈസേഴ്സ് മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോ ഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. 

Read More

Sunrisers Hyderabad Mumbai Indians IPL 2025 Vignesh Puthur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: