ഫുട്ബോള്‍ പലപ്പോഴും നിര്‍ഭാഗ്യങ്ങള്‍ കൊണ്ട് കളിക്കാരെ പരീക്ഷിക്കാറുണ്ട്. അത്തരമൊരു പരീക്ഷണത്തിനാണ് ഹര്‍ക്കമീസ് ബോയ്സ് മിഡ്ഫീല്‍ഡറും ഡച്ച് താരവുമായ ഡെന്നിസ് വാന്‍ ഡ്യൂനന്‍ ഇരയായത്. കാപെല്ലെയ്ക്ക് എതിരായ മത്സരത്തിനിടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയൊരു അബദ്ധം ഡെന്നിസിന് പിണഞ്ഞത്.

സ്കോര്‍ഷീറ്റില്‍ തന്റെ കൂടി പേര് ചേര്‍ക്കാന്‍ കഴിയുമായിരുന്ന ഷോട്ടാണ് അവസാന നിമിഷം ഈ ഇരുപതുകാരന്‍ പാഴാക്കിയത്. പ്രതിരോധക്കാരേയും ഗോളിയേയും കബളിപ്പിച്ച് ഗോളി പോസ്റ്റിന് തൊട്ടുമുമ്പില്‍ ഒറ്റയാള്‍ പോരാളിയെ പോലെ എത്തിയിട്ടും പോസ്റ്റിന് പുറത്തേക്കാണ് താരം പ്നു പായിച്ചത്. ഗോളെന്ന് ഉറച്ച് ആര്‍ത്തു വിളിച്ച കാണികളുടെ ഹൃദയത്തിലേക്കായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ആ പന്ത് തുളച്ചു കയറിയത്. വീഡിയോ പുറത്തുവന്നതോടെ ലക്ഷക്കണക്കിന് പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ