/indian-express-malayalam/media/media_files/uploads/2017/07/ganguly.jpg)
കൊൽക്കത്ത: ട്രെയിൻ സീറ്റിനെച്ചൊല്ലി സൗരവ് ഗാംഗുലിയും സഹയാത്രികനും തമ്മിൽ വാക്കുതർക്കമുണ്ടായി. കൊൽക്കത്തയിൽനിന്നും പശ്ചിമ ബംഗാളിലെ ബാലർഗട്ടിലേക്ക് പോകവേയാണ് പഠതിക് എക്സ്പ്രസിൽവച്ചാണ് കൊൽക്കത്തയുടെ രാജകുമാരന് ദുരനുഭവം ഉണ്ടായത്.
കൊൽക്കത്തയിലെ സീൽദാഗ് സ്റ്റേഷനിൽനിന്നാണ് ഗാംഗുലി ട്രെയിനിൽ കയറിയത്. ഗാംഗുലിക്ക് സുരക്ഷ ഒരുക്കാനായി ഒരു കൂട്ടം പൊലീസ് കോൺസ്റ്റബിൾമാരും ഒപ്പമുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് എസി കോച്ചിലായിരുന്നു ഗാംഗുലി സീറ്റ് റിസർവ് ചെയ്തിരുന്നത്. എന്നാൽ കോച്ചിൽ കയറിയ ഗാംഗുലി കണ്ടത് തന്റെ സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതാണ്. ഇത് തന്റെ സീറ്റാണെന്നു പറഞ്ഞെങ്കിലും യാത്രക്കാരൻ സമ്മതിച്ചില്ല. ഇരുവരും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി.
ട്രെയിനിൽനിന്നും തിരിച്ചിറങ്ങിയ ഗാംഗുലി റിസർവേഷൻ ചാർട്ട് നോക്കി. അതിൽ 'എസ്.ഗാംഗുലി' എന്നാണ് എഴുതിയിരുന്നത്. ഒടുവിൽ ഗാംഗുലി തന്റെ സീറ്റ് യാത്രക്കാരന് വിട്ടുകൊടുത്തു. തന്റെ സീറ്റ് എസി ടു ടയർ കോച്ചിലേക്ക് മാറ്റുകയും ചെയ്തു. ബലാർഘട്ടിൽ സ്ഥാപിച്ച തന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനുവേണ്ടിയാണ് ഗാംഗുലി ബംഗാളിലേക്ക് പോയത്.
Looks like me ... pic.twitter.com/ka4VHJl9ow
— Sourav Ganguly (@SGanguly99) July 15, 2017
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.