ചെന്നൈ: സ്വന്തം നാടായ റാഞ്ചിയിലുള്ളതിനേക്കാള് ആരാധകര്‍ ധോണിക്ക് ചെന്നൈയിലുണ്ടെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാവില്ല. തങ്ങളുടെ സ്വന്തം തലയായി ധോണിയെ ആരാധിക്കുന്നവരാണ് ചെന്നൈക്കാര്. ഓരോ ഐപിഎല്ലും അതിനുള്ള തെളിവാണ്. മൈതാനത്തേക്ക് ധോണി കാലെടുത്തു വെക്കുമ്പോള്‍ തന്നെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം ആര്‍ത്തിരമ്പും.
Read More: ‘തൊട്ടേ തൊട്ടില്ല’; ആരാധകനെ വീണ്ടും വട്ടം ചുറ്റിച്ച് ധോണി
ഇത്തവണത്തെ ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന ധോണിയും കൂട്ടരും കഠിന പരിശീലനത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പരിശീലനം കാണാന്‍ തന്നെ നിരവധി പേരാണ് സ്റ്റേഡിയത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയുടെ പരിശീലനം കാണാനെത്തിയത് 12000 പേരാണ്.
Whistle parakkum paaru! #ThalaParaak #WhistlePodu #Yellove pic.twitter.com/6EeMkYT0QY
— Chennai Super Kings (@ChennaiIPL) March 17, 2019
കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് ചെപ്പോക്ക് സ്റ്റേഡിയം ധോണിയെ സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സൂപ്പര്‍ കിങ്സ് പുറത്തു വിട്ടിട്ടുണ്ട്. പരിശീലനത്തിനായി ബാറ്റുമായി ഗ്യാലറിയില്‍ നിന്നും ധോണി മൈതാനത്തേക്ക് എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ചെപ്പോക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ധോണി വിളികളും കയ്യടികളും വിസിലടികളുമായി ചെന്നൈ തങ്ങളുടെ വീര നായകനെ സ്വീകരിക്കുകയായിരുന്നു.
Also Read: ഐപിഎല്‍ 2019: കിരീടം നിലനിര്‍ത്താന്‍, ‘തലയുയര്‍ത്തി’ മടങ്ങാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ്
”വിസില്‍ പറക്കും, പാര്” എന്ന അടിക്കുറിപ്പോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ധോണിയുടെ പരിശീലന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ചെന്നൈ താരങ്ങളും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.