ശനിയാഴ്ച നടന്ന ഫ്രഞ്ച് കപ് ഫൈനലില്‍ റെന്നിസിനോട് പാരിസ് സെന്റ് ജെര്‍മന്‍ തോറ്റതിന് പിന്നാലെ ആരാധകനെ തല്ലുന്ന സൂപ്പര്‍താരം നെയ്മറിന്റെ വീഡിയോ പുറത്ത്. മത്സര ശേഷം സ്റ്റേഡിയത്തിന്റെ പടി കയറി വരുന്നതിനിടയിലാണ് നെയ്മര്‍ ആരാധകന്റെ മുഖത്ത് ഇടിച്ചത്. മൊബൈല്‍ ക്യാമറയില്‍ വീഡിയോ പകര്‍ത്തുകയായിരുന്ന ആരാധകനോട് നെയ്മര്‍ എന്തോ പറയുന്നതും ആരാധകന്‍ തിരിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെയാണ് നെയ്മര്‍ മുഖത്ത് ഇടിക്കുന്നത്.

ഇതിന്റെ പല കോണില്‍ നിന്നുളള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. നെയ്മര്‍ തല്ലിയ ആരാധകന്റെ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളും പ്രചരിച്ചു. നെയ്മറിനെ പരിഹസിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. മത്സരത്തില്‍ നെയ്മര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിരുന്നെങ്കിലും ടീം പരാജയപ്പെടുകയായിരുന്നു.

View this post on Instagram

“El futbolista brasileño le quitó el teléfono a un hombre que lo estaba filmando, y posteriormente los dos intercambiaron unas palabras. La estrella del Paris Saint-Germain, Neymar Jr., podría enfrentar nuevos problemas luego de que golpeara a un aficionado durante la ceremonia de entrega de premios tras la final de la Copa de Francia, que el club capitalino perdió ante el Rennes en la tanda de penales. Como se puede observar en los videos filmados por los espectadores y subidos a la Red, cuando los jugadores del PSG subían hacia el palco del Estadio de Francia de París, Neymar se detuvo para quitarle el teléfono a un aficionado que lo grababa, y posteriormente los dos mantuvieron un intercambio verbal. #neymar #brasil #futbol #aficionados #estadio #indomable “

A post shared by ELINDOMABLE (@elindomabletv) on

നെയ്മറും ഡാനി ആല്‍വ്സും ഓരോ ഗോളുകള്‍ വീതം അടിച്ചു. സമനിലയില്‍ നിന്ന മത്സരം പിന്നീട് എക്സ്ട്രാ ടൈമും കടന്നു. പിന്നീട് പെനാൽറ്റിയിൽ 6-5നാണ് പിഎസ്ജി തോറ്റത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook