യുഎസ് ഓപ്പണിൽ സൂപ്പർ താരം സെറീന വില്യംസണിന്റെ കിരീട മോഹങ്ങൾ സെമിയിൽ അവസാനിച്ചു. വിക്ടോറിയ അശരങ്കെയ്ക്ക് മുന്നിൽ തോൽവി വഴങ്ങിയതോടെ 24-ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന റെക്കോർഡ് നേട്ടവും താരത്തിന് നഷ്ടമായി. ആദ്യ സെറ്റ് പിന്നിട്ട് നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ വിക്ടോറിയ ഫൈനൽ ഉറപ്പിക്കുകയായിരുന്നു. കലാശ പോരാട്ടത്തിൽ യുവതാരം നവോമി ഒസാക്കയാണ് വിക്ടോറിയയായുടെ എതിരാളി.
Also Read: IPL 2020: പന്ത് എവിടെ? പടുകൂറ്റൻ സിക്സർ പായിച്ച് ധോണി, ഞെട്ടൽ മാറാതെ മുരളി വിജയ്
ആദ്യ സെറ്റ് 6-1ന് നേടിയ സെറീന മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ചെങ്കിലും 1.56 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ 6-3, 6-3 എന്ന സ്കോറിന് അടുത്ത രണ്ട് സെറ്റുകളും നേടി വിക്ടോറിയ വിജയത്തിലെത്തുകയായിരുന്നു. 2013ലെ യുഎസ് ഓപ്പൺ ഫൈനലിന് ശേഷം ഇതാദ്യമായാണ് മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ വിക്ടോറിയ ഒരു പ്രധാനപ്പെട്ട ടൂറിന്റെ ഫൈനലിലെത്തുന്നത്. 2013ൽ സെറീനയോട് ഫൈനലിൽ പരാജയപ്പെട്ട് വിക്ടോറിയയ്ക്ക് കിരീടം നഷ്ടമായിരുന്നു.
ഇതാദ്യമായാണ് വിക്ടോറിയ സെറീനയെ പരാജയപ്പെടുത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. മുപ്പത്തൊന്നുകാരിയായ വിക്ടോറിയയുടെ ഏറ്റവും ശക്തമായ തിരിച്ചുവരവിനാണ് യുഎസ് ഓപ്പൺ വേദിയായത്. 2016ൽ അമ്മയായ വിക്ടോറിയ കോർട്ടിലേക്ക മടങ്ങി വന്ന ശേഷവും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. അതേസമയം മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ്സ്ലാം കിരീടമെന്ന റെക്കോർഡ് പങ്കിടുന്ന സെറീനയ്ക്ക് അത് തിരുത്തിയെഴുതാൻ ഇനിയും കാത്തിരിക്കണം.