കൊച്ചി: ഐഎസ്എൽ നാലാം സീസണിൽ പ്ലെഓഫ് സാധ്യത നിലനിർത്താൻ പൊരുതുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഒരു സന്തോഷ വാർത്ത. ജനുവരി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ സെൻട്രൽ മിഡ്ഫീൽഡർ വിക്ടർ പുൾഗയ്ക്ക് അടുത്ത മത്സരത്തിൽ ബൂട്ട്കെട്ടും. താരകൈമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ക്ലബ് സ്ഥിരീകരിച്ചു.

ഫെബ്രുവരി 17ന് നോർത്തീസ്റ്റ് യുണൈറ്റഡിന് എതിരെ നടക്കുന്ന മത്സരത്തിൽ വിക്ടർ പുൾഗ കളിക്കുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച്ചയില്‍ പൂര്‍ണസജ്ജനായിരുന്നില്ലെന്നും ഇപ്പോള്‍ മത്സരങ്ങള്‍ക്കായി തയ്യാറെടുത്തതായും പുള്‍ഗ പറഞ്ഞു. ടീമിനായി കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് പുള്‍ഗ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നോർത്തീസ്റ്റ് യുണൈറ്റഡിന്റെ തട്ടകമായ ഗുവാഹത്തി സ്റ്റേഡിയത്തിലാണ് മത്സരം.

2014- 15 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായ 15 മത്സരളില്‍ ജഴ്സിയണിഞ്ഞ പുള്‍ഗ ഒരു ഗോള്‍ നേടിയിരുന്നു. മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിവുളള പുൾഗയുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് കരുത്താകും. അവസാന മൂന്ന് മത്സരങ്ങൾ ജയിച്ചാൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് പ്ലെഓഫ് ബർത്ത് നേടാൻ കഴിയൂ. എതിർ ടീമുകളുടെ മത്സരഫലവും കേരളത്തിന്റെ ഭാവി നിർണ്ണയിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ