ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം വെർനോൺ ഫിലാൻഡറിന്റെ സഹോദരൻ വെടിയേറ്റു മരിച്ചു. ഫിലാൻഡറിന്റെ ഇളയ സഹോദരൻ ടൈറോണ്‍ ഫിലാൻഡറാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. കേപ് ടൗണിലെ വീട്ടിൽവച്ചാണ് ടൈറോണ്‍ ഫിലാൻഡർ അക്രമികളുടെ ആക്രമണത്തിനു ഇരയായത്.

ഇന്നലെയാണ് സംഭവം. സഹോദരന്റെ മരണവാർത്ത വെർനോൺ ഫിലാൻഡർ ഇന്ന് ഉച്ചയോടെ ഒദ്യോഗികമായി അറിയിച്ചു. തങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായി വെർനോൺ ട്വീറ്റ് ചെയ്തു.

Read Also: കൊൽക്കത്തയോട് പരാജയം; ബാറ്റ്‌സ്‌മാൻമാരെ പഴിച്ച് ധോണി, തോൽവിക്ക് കാരണം ഇത് 

കേപ് ടൗണിലെ ഫിലാൻഡറിന്റെ വസതിക്കു സമീപമാണ് ആക്രമണമുണ്ടായത്. മാതാവ് ബോണിറ്റയും മറ്റൊരു കുടുംബാംഗവും നോക്കിനിൽക്കെയാണ് ടൈറോണിന് വെടിയേറ്റതെന്ന് ആഫ്രിക്കൻ ന്യൂസ് ഏജൻസി (എഎൻഎ) റിപ്പോർട്ട് ചെയ്തു.

കൊലപാതകത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും പൊലീസ് അന്വേഷണത്തിനു തടസം സൃഷ്‌ടിക്കരുതെന്നും ഫിലാൻഡർ ആവശ്യപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ലെന്നും എല്ലാവരും സഹകരിക്കണമെന്നും ഫിലാൻഡർ പ്രസ്താവനയിൽ അറിയിച്ചു. ടൈറോണിന്റെ സാന്നിധ്യം എന്നും തങ്ങൾക്കൊപ്പമുണ്ടാകുമെന്നും നിത്യശാന്തി നേരുന്നതായും ഫിലാൻഡർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook