scorecardresearch
Latest News

വിജയ് ഹസാരെ ട്രോഫി: 113 പന്തിൽ 151 റൺസ് നേടി വെങ്കിടേഷ് അയ്യർ, ടൂർണമെന്റിലെ രണ്ടാം സെഞ്ചുറി

കേരളത്തിനെതിരെ 84 പന്തിൽ 112 റൺസും അയ്യർ നേടിയിരുന്നു

Venkatesh Iyer, Venkatesh Iyer century, Venkatesh Iyer Vijay Hazare Trophy, Venkatesh Iyer hundred, Madhya Pradesh Venkatesh Iyer, Vijay Hazare Trophy 2021, India cricket, India domestic cricket
ഫയൽ ചിത്രം

വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും സെഞ്ചുറി നേടി മധ്യപ്രദേശ് ബാറ്റർ വെങ്കടേഷ് അയ്യർ. 113 പന്തിൽ എട്ട് ഫോറും പത്ത് സിക്‌സറും സഹിതം 151 റൺസ് നേടിയാണ് അയ്യർ നാല് ദിവസത്തിനിടയിലെ തന്റെ രണ്ടാം സെഞ്ചുറി കുറിച്ചത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 348 റൺസാണ് വെങ്കടേഷ് അയ്യർ നേടിയിട്ടുണ്ട്.

ടീം 56/4 എന്ന നിലയിൽ നിൽക്കുമ്പോൾ ക്രീസിലെത്തിയ അയ്യർ, ആദിത്യ ശ്രീവാസ്തവയ്‌ക്കൊപ്പം (70) ടീമിനെ മികച്ച സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 122 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അയ്യരുടെ മികവിൽ മധ്യപ്രദേശ് ചണ്ഡീഗഢിനെതിരെ 50 ഓവറിൽ 331/9 റൺസാണ് നേടിയത്.

നേരത്തെ ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ, 49 പന്തിൽ 71 റൺസ് നേടിയ അയ്യർ തന്റെ മീഡിയം പേസ് ബൗളിങ്ങിൽ നിർണായകമായ രണ്ട് വിക്കറ്റുകളും നേടിയിരുന്നു. അതിനു മുമ്പ്, കേരളത്തിനെതിരെ 84 പന്തിൽ 112 റൺസും അയ്യർ സ്വന്തമാക്കിയിരുന്നു.

അവസാന ഐപിഎല്ലിൽ കെകെആറിനായി നേടിയ 370 റൺസും സ്ഥിരതയുള്ള മീഡിയം പേസ് ബൗളിങ്ങും അയ്യരെ ഇന്ത്യൻ ടീമിൽ എത്തിച്ചിരുന്നു. ന്യൂസീലൻഡിനെതിരെ മൂന്ന് ടി20 മത്സരങ്ങളുടെ ടീമിൽ അയ്യർ ഇടം നേടിയിരുന്നു.

Also Read: രോഹിത് നായക സ്ഥാനത്ത് എത്താനുള്ള കാരണങ്ങള്‍; ഗാംഗുലി പറയുന്നു

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Venkatesh iyer smashes century 151 vijay hazare trophy 2021