scorecardresearch

കൂച്ച് ബിഹാറിലെ തകർപ്പൻ പ്രകടനം; അണ്ടർ 19 നായകൻ വത്സൽ രഞ്ജി ടീമിൽ

കൂച്ച് ബിഹാറിൽ ഈ സീസണിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും വത്സൽ ഗോവിന്ദാണ്

കൂച്ച് ബിഹാറിൽ ഈ സീസണിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും വത്സൽ ഗോവിന്ദാണ്

author-image
Sports Desk
New Update
Ranji trophy, Vathsal Govind, രഞ്ജി ട്രോഫി, വത്സൽ ഗോവിന്ദ്, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

വത്സൽ ഗോവിന്ദ്

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ജയങ്ങൾക്ക് ശേഷം രണ്ട് തോൽവികളും ടൂർണമെന്റിൽ ഏറ്റുവാങ്ങിയ കേരളം അടുത്ത മത്സരത്തിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഈ മാസം 14ന് തിരുവനന്തപുരത്ത് ഡല്‍ഹിക്കെതിരെയാണ് രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ അടുത്ത മത്സരം. ജൂനിയർ ടീമിലെ മികച്ച പ്രകടനത്തിൽ വത്സല്‍ ഗോവിന്ദിനെ കേരള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment

ഓള്‍റൗണ്ടറായ വത്സല്‍ ഗോവിന്ദ് ഈ സീസണില്‍ കേരള അണ്ടര്‍ 19 ടീം ക്യാപ്റ്റനായിരുന്നു. ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ഗ്രീന്‍ ടീമിലും കളിച്ചിരുന്നു. അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം നടത്തിയത്. ഒഡീഷക്കെതിരെ ആദ്യ ഇന്നിങ്സില്‍ ട്രിപ്പിള്‍ സെഞ്ചുറിയും (302 നോട്ടൗട്ട്), ഗോവക്കെതിരെ സെഞ്ചുറിയും (146) താരം തികച്ചിരുന്നു.

അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ 635 റണ്‍സാണ് വത്സല്‍ ഗോവിന്ദ് അടിച്ചുകൂട്ടിയത്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും വത്സൽ ഗോവിന്ദാണ്. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ചാലക്കുടി സ്വദേശിയായ വത്സല്‍ ഗോവിന്ദ്. യുവതാരം കൂടി എത്തുന്നതോടെ ബാറ്റിങ് നിര ശക്തമാകുമെന്നാണ് കരുതുന്നത്. ഡിസംബർ 14ന് തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് കേരള- ഡല്‍ഹി മത്സരം നടക്കുന്നത്

ടീമംഗങ്ങള്‍: സച്ചിന്‍ ബേബി (നായകന്‍), ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു വിശ്വനാഥ്, വത്സല്‍ ഗോവിന്ദ്, വി.എ.ജഗദീഷ്, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, സിജോമോന്‍ ജോസഫ്, സന്ദീപ് എസ് വാര്യര്‍, നിധീഷ് എം.ഡി, ബേസില്‍ തമ്പി, രാഹുല്‍.പി, വിനൂപ് എസ് മനോഹരന്‍.

Kerala Delhi Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: