Latest News

വാനോളം ആഹ്ലാദം; വരുണും വത്സലും ഇന്ത്യൻ അണ്ടർ 19 ടീമിൽ

കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനമാണ് മലയാളി താരങ്ങളായ വരുൺ നായനാർക്കും വത്സൽ ഗോവിന്ദിനും ഇന്ത്യൻ ടീമിലേയ്ക്കുള്ള വഴിയൊരുക്കിയത്

vathsal govind, varun nayanar, വത്സൽ ഗോവിന്ദ്, വരുൺ നായനാർ, ഇന്ത്യൻ അണ്ടർ 19, india U 19, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെതിരായ ചതുർ ദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിനെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള രണ്ട് താരങ്ങളും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു. വരുൺ നായനാരും വത്സൽ ഗോവിന്ദുമാണ് ഇന്ത്യൻ ടീമിന്രെ ഭാഗമാകാനൊരുങ്ങുന്ന കേരള താരങ്ങൾ. സൂരജ് അഹൂജ നയിക്കുന്ന 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനമാണ് വരുൺ നായനാർക്കും വത്സൽ ഗോവിന്ദിനും ഇന്ത്യൻ ടീമിലേയ്ക്കുള്ള വഴിയൊരുക്കിയത്. വത്സൽ കേരള അണ്ടർ 19 ടീമിന്റെ നായകൻ കൂടിയാണ്. ടൂർണമെന്റിലെ രൺവേട്ടക്കാരനും വത്സൽ തന്നെ എട്ട് മത്സരങ്ങളിൽ നിന്ന് 1235 റൺസാണ് താരം അടിച്ചുകൂട്ടിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 679 റൺസാണ് വരുണിന്റെ സമ്പാദ്യം. വത്സൽ ടൂർണമെന്റിൽ ട്രിപ്പിൾ സെഞ്ചുറിയും വരുൺ ഇരട്ട സെഞ്ചുറിയും നേടിയിരുന്നു.

തിരുവനന്തപുരമാണ് ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമിനെതിരായ ചതുർദിന മത്സരങ്ങളുടെ വേദിയാകുക. രണ്ട് ചതുർ ദിന മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിയ്ക്കുക. ആദ്യ മത്സരം ഫെബ്രുവരി 20നും രണ്ടാം മത്സരം 26നും ആരംഭിക്കും.

ഇന്ത്യൻ ടീം : സൂരജ് അഹൂജ (നായകൻ), ദിവ്യാന്‍‌ഷ് സക്‌സേന, വരുണ്‍ നായനാര്‍, അവ്‌നീഷ് സുധാ, യഷസ്‌വി ജെയ്‌സ്വാള്‍, വൈഭവ് കണ്ടപാല്‍, ഷൗര്യ സരണ്‍, ഹൃത്വിക് ഷോക്കീന്‍, മാനവ് സുതാര്‍, മനിഷി, സാബിര്‍ ഖാന്‍, അന്‍ഷുല്‍ കംബോജ്, രാജ്‌വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍, രോഹിത് ദത്താത്രേയ, റെക്‌സ് സിംങ്, വത്സല്‍ ഗോവിന്ദ് ശർമ്മ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Vathsal govind and varun nayanar in indian under 19 team

Next Story
ഓപ്പണിങ്ങിൽ ധവാന് പകരം പന്തിന് തിളങ്ങാനാകും: ഷെയ്ൻ വോൺRishabh pant, Shikher Dhawan, Rohit Sharma, ഋഷഭ് പന്ത്, ശിഖർ ധവാൻ, രോഹിത് ശർമ്മ, ഷെയ്ൻ വോൺ, Shane warne, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com