റഷ്യൻ ഫുട്ബോൾ ലേകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു വാർ അഥവ വീഡിയോ അസ്സിസ്റ്റന്റ് റെഫറി. വീഡിയോ ഫൂട്ടേജുകളുടെ സഹായത്താടെ മത്സരത്തിനിടയിലെ റഫറിയുടെ തീരുമനം പുനപരിശോധിക്കുന്ന സംവിധാനമാണ് വാർ. വലിയ പിന്തുണയാണ് ഫുട്ബോൾ ലോകത്ത് നിന്നും വാറിന് ലഭിച്ചത്. എന്നാൽ പുതിയ പരിഷ്കാരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണയുടെ യുറുഗ്വേൻ താരം ലൂയി സുവാരസ്. വാർ കളിയുടെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുത്തുന്നുവെന്നാണ് സുവാരസിന്റെ പക്ഷം.
സുവാരസിന്റെ വാക്കുകൾ ഇങ്ങനെ -” വീഡിയോ അസ്സിസ്റ്റന്റ് റഫറി മൈതാനത്ത് കളിയുടെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുത്തുന്നു. വാറിനുപകരം ഗോൾലൈൻ ടെക്നോളജി ഉപയോഗിക്കുന്നതാകും നല്ലത്. കൌണ്ടർ അറ്റാക്കിലൂടെ ഗോൾ നേടിയ ശേഷം അത് ഹാൻഡ്ബോളാണ് എന്ന് പറയുന്നത് ശരിയല്ല.”
ബാഴ്സലോണയുടെ മുന്നേറ്റ താരമായ സുവാരസ് കഴിഞ്ഞ ദിവസം ഹ്യൂസ്കക്കെതിരെ ഗോൾ നേടിയിരുന്നു. ആദ്യം ഓഫ്സൈഡാണെന്ന് വിധിച്ച ശേഷമാണ് വാർ സംവിധാനമുപയോഗിച്ച് റഫറി തീരുമാനം തിരുത്തി ഗോൾ അനുവധിച്ചത്. ഈ സാഹചര്യത്തിലാണ് വാറിനെതിരെ താരം രംഗത്തെത്തിയത്. വാർ, ഗോൾ ആഘോഷത്തിന്റെ മാറ്റ് കുറച്ചെന്നാണ് സുവാരസിന്റെ പരാതി.
2010ലാണ് വാർ സംവിധാനം അവതരിപ്പിക്കപ്പെടുന്നത്. 2013 മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാർ ഉപയോഗിച്ച്പോരുന്നുണ്ടെങ്കിലും റഷ്യൻ ലോകകപ്പിന് ശേഷമാണ് വാർ വലിയ ശ്രദ്ധ നേടുന്നത്. സ്പാനിഷ് ലീഗിന് പുറമെ ഇറ്റാലിയൻ സൂപ്പർ ലീഗിലും, ബുൻഡസ് ലീഗയിലും വാർ ഉപയോഗിച്ച് വരുന്നുണ്ട്.