Latest News

ഒന്നിച്ച് ബാറ്റേന്തി ദമ്പതികൾ; ക്രിക്കറ്റ് ലോകകപ്പിൽ ഇത് ചരിത്രം

ഐസിസി ടൂർണമെന്റിൽ ഒന്നിച്ച് ബാറ്റ് ചെയ്യുന്ന ആദ്യ ദമ്പതികളായിരിക്കുകയാണ് വാൻ നെയ്ക്കർക്കും പങ്കാളി മാരിസാന്ന കാപ്പും

ഗുയാന: സഹോദരന്മാർ വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രീസിന്റെ രണ്ട് വശത്ത് നിലയുറപ്പിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നത് ക്രിക്കറ്റിൽ സ്ഥിരം കാഴ്ചയാണ്. എന്നാൽ വ്യത്യസ്തമായ മറ്റൊരു കൂട്ടുകെട്ടിനാണ് വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന വനിത ടി20 ലോകകപ്പ് വേദിയായത്. ഐസിസി ടൂർണമെന്റിൽ ഒന്നിച്ച് ബാറ്റ് ചെയ്യുന്ന ആദ്യ ദമ്പതികളായിരിക്കുകയാണ് വാൻ നെയ്ക്കർക്കും പങ്കാളി മാരിസാന്ന കാപ്പും.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഇരുവരും ഒന്നിച്ച് ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റിൽ തകർപ്പൻ ബാറ്റിങ്ങിലൂടെ അർദ്ധസെഞ്ചുറി കൂട്ടുകെട്ടും തീർത്തു ഇരുവരും. 6 റൺസിന് രണ്ട് വിക്കറ്റ് എന്ന നഷ്ടത്തിൽ തകരുകയായിരുന്ന ദക്ഷിണാഫ്രിക്കയെ മൂന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്ത് കരകയറ്റിയത് നെയ്ക്കർക്ക് – കാപ്പ് ദമ്പതികളാണ്.

നെയ്ക്കർക്ക് 45 പന്തിൽ 33 റൺസും കാപ്പ് 44 പന്തിൽ 38 റൺസും നേടി. ഇരുവരുടെയും ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. നേരത്തെ ബോളിങ്ങിലും ഇരുവരും തിളങ്ങിയിരുന്നു. 4 ഓവർ എറിഞ്ഞ കാപ്പ് 13 റൺസ് മാത്രം വിട്ടു നൽകി ഒരു വിക്കറ്റ് എടുത്തപ്പോൾ മൂന്ന് ഓവർ ചെയ്ത നെയ്ക്കിർക്ക് 7 റൺസ് നൽകി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ഈ വർഷം ജൂലൈയിലാണ് ഇരുവരും വിവാഹിതരാകുന്നത്. 2009ലെ വനിത ലോകകപ്പിലൂടെയാണ് ഇരുവരും ദേശിയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായി ഇരുവരും മാറുകയായിരുന്നു. നെയ്ക്കാർക്കാണ് നിലവിൽ ടീമിലെ നായിക. ന്യൂസിലൻഡ് താരങ്ങളായ ആമി സറ്റർത്തവെയ്റ്റും ലീ തഹുഹുവുമാണ് ക്രിക്കറ്റ് ലോകത്തെ ആദ്യ ദമ്പതികൾ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Van niekerk and marizanne kapp batting

Next Story
ഒറ്റ മെസ്സേജിൽ ഓസ്ട്രേലിയൻ താരത്തിന്റെ കരാർ അവസാനിപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express