scorecardresearch

Vaibhav Suryavanshi: വയസ് 14 മാത്രമാണെങ്കിലും വൈഭവിന് ഇനി അണ്ടർ 19 ലോകകപ്പ് കളിക്കാനാവില്ല; കാരണം

Vaibhav Suryavanshi Under 19 World Cup: ഫൈനലിന്റെ തലേന്ന് രാത്രി ഒരു മണിക്കൂർ പോലും ഉറങ്ങാനായില്ലെന്നും സാധാരണ മത്സരം പോലെ കരുതാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ലെന്നും വൈഭവ് പറഞ്ഞു

Vaibhav Suryavanshi Under 19 World Cup: ഫൈനലിന്റെ തലേന്ന് രാത്രി ഒരു മണിക്കൂർ പോലും ഉറങ്ങാനായില്ലെന്നും സാധാരണ മത്സരം പോലെ കരുതാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ലെന്നും വൈഭവ് പറഞ്ഞു

author-image
Sports Desk
New Update
Vaibhav Suryavanshi Under 19 World Cup

Vaibhav Suryavanshi india Under 19: അണ്ടർ 19 ലോക കിരീടത്തിൽ ഇന്ത്യ മുത്തമിട്ടത് പതിനാലുകാരൻ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവൻഷിയുടെ ഇന്നിങ്സിന്റെ കരുത്തിലാണ്. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വൈഭവ് ഇംഗ്ലണ്ടിനെതിരായ കലാശപ്പോരാട്ടത്തിൽ 80 പന്തിൽ നിന്ന് വാരിക്കൂട്ടിയത് 175 റൺസ്. കിരീട നേട്ടത്തിന് പിന്നാലെ വന്ന വൈഭവിന്റെ പ്രതികരണം ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാവുന്നത്. 

Advertisment

ഇനി ഒരു അണ്ടർ 19 ലോകകപ്പ് കളിക്കാനാവില്ലല്ലോ എന്നത് സങ്കടപ്പെടുത്തുന്നതായി വൈഭവ് പ്രതികരിച്ചതായാണ് റേവ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. ഫൈനലിന്റെ തലേന്ന് രാത്രി ഒരു മണിക്കൂർ പോലും ഉറങ്ങാനായില്ലെന്നും സാധാരണ മത്സരം പോലെ കരുതാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ലെന്നും വൈഭവ് പറഞ്ഞു. 

Also Read: Sanju Samson: മത്സ്യത്തൊഴിലാളിയായ മുത്തച്ഛൻ പകർന്ന് നൽകിയ കരുത്ത്; വിഴിഞ്ഞത്തെ തീരത്ത് നിന്ന് സഞ്ജു എന്ന പോരാളി വളർന്ന കഥ

Advertisment

ഇനി ഒരു അണ്ടർ 19 ലോകകപ്പ് കളിക്കാനാവില്ല എന്ന സങ്കടം വൈഭവ് പങ്കുവെച്ചതിന് പിന്നാലെ എന്തുകൊണ്ട്  വൈഭവിന് ഇനി അണ്ടർ 19 ലോകകപ്പ് കളിക്കാനാവില്ല എന്ന ചോദ്യം ആരാധകരിൽ നിന്ന് ഉയർന്നു. പതിനാലുകാരനായ വൈഭവിന് ഇനി രണ്ട് അണ്ടർ 19 ലോകകപ്പുകൾ കളിക്കാമല്ലോ എന്നാണ് പ്രതികരണങ്ങൾ വന്നത്. എന്നാൽ ബിസിസിഐയുടെ നിയമം ആണ് ഇവിടെ വൈഭവിന് തിരിച്ചടിയാവുന്നത്. 

Also Read: പിന്നിലേക്കോടി 'പെനാൽറ്റി കില്ലറുടെ' അമ്പരപ്പിക്കുന്ന സേവ്; പന്തിനൊപ്പം പറന്ന നോഹ വീണ്ടും വൈറൽ

ബിസിസിഐ നിയമപ്രകാരം ഒരു വട്ടം അണ്ടർ 19 ലോകകപ്പ് ഇന്ത്യക്കായി കളിച്ച താരത്തിന് വീണ്ടും ഈ ടൂർണമെന്റിൽ കളിക്കാനാവില്ല. പ്രായത്തട്ടിപ്പ് ഉൾപ്പെടെ ചെറുക്കുന്നതിന് വേണ്ടിയാണ് ബിസിസിഐ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്. ഇതേ തുടർന്ന് 19 വയസിൽ താഴെയാണെങ്കിലും വൈഭവിന് 2028, 2030ലെ അണ്ടർ 19 ലോകകപ്പ് കളിക്കാനാവില്ല. 

Also Read: Cristiano Ronaldo: 'ക്ലബുകൾക്ക് മുകളിൽ അല്ല കളിക്കാർ'; റൊണാൾഡോയ്ക്ക് ലീഗിന്റെ പരസ്യ താക്കീത്

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ നിന്ന് 15 ഫോറും 15 സിക്സും പറത്തിയാണ് വൈഭവ് സൂര്യവൻഷി 175 റൺസ് അടിച്ചെടുത്തത്. സ്ട്രൈക്ക്റേറ്റ് 218. വൈഭവിന്റെ ബാറ്റിങ് കരുത്തിൽ ഇംഗ്ലണ്ടിന് മുൻപിൽ 412 റൺസ് എന്ന കൂറ്റൻ വിജയ ലക്ഷ്യം വെക്കാൻ ഇന്ത്യക്കായി. ഇംഗ്ലണ്ട് അണ്ടർ 19 ടീമിന്റെ ഇന്നിങ്സ് 311ൽ അവസാനിച്ചതോടെ ആയുഷ് മാത്രേ നയിച്ച ഇന്ത്യ കിരീടം ചൂടി. 

Read More: 'വിശ്വരൂപം കാട്ടി സൂര്യവംശി'; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യ ലോകരാജാക്കന്മാർ

Vaibhav Suryavanshi Under 19 World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: