/indian-express-malayalam/media/media_files/2025/12/12/vaibhav-suryavanshi-scored-cenyury-under-19-india-2025-12-12-17-32-54.jpg)
Vaibhav Suryavanshi india Under 19: അണ്ടർ 19 യൂത്ത് ഏകദിനത്തിൽ 24 പന്തിൽ നിന്ന് 68 റൺസ് അടിച്ചെടുത്ത് ഇന്ത്യയുടെ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവൻഷി. ഇടിമിന്നലിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം തടസപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ അണ്ടർ 19 യൂത്ത് ടീം 246 റൺസ് ആണ് ഇന്ത്യക്ക് മുൻപിൽ വിജയ ലക്ഷ്യം വെച്ചത്.
10 സിക്സും ഒരു ഫോറും ഉൾപ്പെടുന്നതാണ് ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റന്റെ ഇന്നിങ്സ്. 15 പന്തിലാണ് വൈഭവ് അർധ ശതകം പിന്നിട്ടത്. ഇന്ത്യൻ അണ്ടർ 19 ടീമിനായി 18 പന്തിൽ അർധ ശതകം കണ്ടെത്തിയ ഋഷഭ് പന്തിന്റെ റെക്കോർഡ് ആണ് വൈഭവ് മറികടന്നത്.
Also Read: IPL: 25 കോടിയിൽ ഗ്രീനിന് ലഭിക്കുക 9 കോടി മാത്രം; 18 കോടിയിൽ മതീഷയ്ക്ക് 12 കോടി ലഭിക്കും
പരമ്പരയിലെ ആദ്യ മത്സരത്തിൽ വൈഭവ് ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ടീമിനെ ജയിപ്പിക്കാൻ വൈഭവിനായി. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 25 റൺസിനാണ് ഇന്ത്യ ജയിച്ചത്. ആയുഷ് മാത്രേയുടെ അഭാവത്തിൽ ആണ് വൈഭവ് സൂര്യവൻഷി ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായത്.
ക്യാപ്റ്റൻ ആയുഷ് മാത്രേയും വൈസ് ക്യാപ്റ്റൻ വിഹാൻ മൽഹോത്രയും പരിക്കിന്റെ പിടിയിലാണ്. ഇന്ത്യാ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചതോടെ യൂത്ത് ഏകദിനത്തിൽ ക്യാപ്റ്റനാവുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായിവൈഭവ് മാറി.
Also Read: Hardik Pandya; 6, 6, 6, 6, 6, 4; 62 പന്തിൽ 66; പിന്നെ സെഞ്ചുറിയിലെത്തിയത് 6 പന്തിൽ നിന്ന്
യൂത്ത് ഏകദിനത്തിൽ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം നേരത്തെ പാക്കിസ്ഥാന്റെ അഹ്മദ് ഷെഹ്സാദിന്റെ പേരിലായിരുന്നു. പാക്കിസ്ഥാൻ യൂത്ത് ടീമിനായി 19ാമത്തെ വയസിലാണ് ഷെഹ്സാദ് അരങ്ങേറിയത്.
Read More: Sanju Samson Century; സഞ്ജുവിനും രോഹനും സെഞ്ചുറി; കേരളത്തിന്റെ തൂക്കിയടിയിൽ വീണ് ജാർഖണ്ഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us