scorecardresearch

67 പന്തിൽ 93 റൺസ്; ചരിത്ര നേട്ടം വൈഭവിന്റെ കയ്യിൽ നിന്ന് അകന്നത് ഏഴ് റൺസിന്

Vaibhav Suryavanshi Ranji Trophy: യശ്വസി ജയ്‌സ്വാൾ തന്റെ മിന്നും ഫോം തുടരുകയാണ്.യശസ്വിയുടെ സെഞ്ചറിയാണ് രാജസ്ഥാനെതിരെ സമനില പിടിക്കാൻ​ മുംബൈയെ തുണച്ചത്.

Vaibhav Suryavanshi Ranji Trophy: യശ്വസി ജയ്‌സ്വാൾ തന്റെ മിന്നും ഫോം തുടരുകയാണ്.യശസ്വിയുടെ സെഞ്ചറിയാണ് രാജസ്ഥാനെതിരെ സമനില പിടിക്കാൻ​ മുംബൈയെ തുണച്ചത്.

author-image
Sports Desk
New Update
Vaibhav Suryavanshi and Yashasvi Jaiswal

തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിക്ക് തൊട്ടരികിൽ വെച്ച് വീണ് പതിനഞ്ചുകാരൻ സ്റ്റാർ ബാറ്റർ വൈഭവ് സൂര്യവൻഷി. രഞ്ജി ട്രോഫിയിൽ ബിഹാറിന് വേണ്ടി 67 പന്തിൽ നിന്ന് 93 റൺസ് ആണ് വൈഭവ് അടിച്ചെടുത്തത്. അർധ ശതകം തികയ്ക്കാൻ വൈഭവിന് വേണ്ടിവന്നത് 34 പന്തുകൾ മാത്രം. 

Advertisment

മേഘാലയക്കെതിരെയാണ് വൈഭവ് സൂര്യവൻഷി തകർത്തടിച്ചത്. ഒൻപത് ഫോറും നാല് സിക്സും വൈഭവിൽ നിന്ന് വന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോർഡ് വൈഭവിന്റെ കയ്യിൽ നിന്ന് ഈ മത്സരത്തിൽ വഴുതിപ്പോയി. ഒടുവിൽ ബിഹാർ-മേഘാലയ മത്സരം സമനിലയിൽ പിരിഞ്ഞു. 

Also Read: 'അതിശയിപ്പിക്കുന്ന ജയം'; ഇന്ത്യൻ വനിതകൾക്ക് കയ്യടിച്ച് പ്രധാനമന്ത്രി

യശ്വസി ജയ്‌സ്വാൾ തന്റെ മിന്നും ഫോം തുടരുകയാണ്. യശസ്വിയുടെ സെഞ്ചറിയാണ് രാജസ്ഥാനെതിരെ സമനില പിടിക്കാൻ​ മുംബൈയെ തുണച്ചത്. 174 പന്തിൽ 156 റൺസാണ് യശസ്വി  അടിച്ചെടുത്തത്. 18 ഫോറും ഒരു സിക്സും യശസ്വിയുടെ ഇന്നിങ്സിൽ ഉൾപ്പെടുന്നു. ജയ്സ്വാളിന്‍റെ പതിനേഴാം ഫസ്റ്റ് ക്ലാസ് സെഞ്ചറിയാണിത്.

Advertisment

Also Read: ODI Women World Cup: കണ്ണീരടക്കാനാവാതെ രോഹിത്; അഭിമാനത്താൽ മനം നിറഞ്ഞ് ഗ്യാലറിയിൽ ഹിറ്റ്മാൻ

രണ്ടാം ഇന്നിങ്സിൽ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എന്ന നിലയിൽ നിൽക്കെയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. ഒന്നാം ഇന്നിങ്സിൽ  ഇരട്ട സെഞ്ചറി നേടിയ ദീപക് ഹൂഡയുടെ ബാറ്റിങ് ആണ് രാജസ്ഥാനെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. 335 പന്തിൽ നിന്ന് 248 റൺസ് ആണ് ദീപക് ഹൂഡ കണ്ടെത്തിയത്. 254 റൺസായിരുന്നു മുംബൈയുടെ ഒന്നാം ഇന്നിങ്സ് സ്കോർ. 

Also Read: ബിസിസിഐ 51 കോടി നൽകും; ഇന്ത്യക്ക് ഐസിസി നൽകുന്ന സമ്മാന തുക അറിയുമോ?

രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ ഒന്നാം ഇന്നിങ്സിൽ അടിച്ചെടുത്തത് 617 റൺസ്. 363 റൺസിന്റെ ലീഡ് ആണ് രാജസ്ഥാൻ കണ്ടെത്തിയത്. രാജസ്ഥാനു വേണ്ടി കാർത്തി ശർമയും സെഞ്ചുറി കണ്ടെത്തി. സച്ചിൻ യാദവ് 92 റൺസും സ്കോർ ചെയ്തു.

Read More: 146 കോടി നന്ദി; ലോകത്തിന്റെ നെറുകയിൽ ഇന്ത്യ; അഭിമാനമായി പെൺപട

Yashasvi Jaiswal Vaibhav Suryavanshi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: