/indian-express-malayalam/media/media_files/2025/12/26/vaibhav-suryavanshi-and-president-2025-12-26-21-18-43.jpg)
Source: X
Vaibhav Suryavanshi:ക്രീസിൽ നിന്ന് ബാറ്റുകൊണ്ട് റെക്കോർഡുകൾ ഓരോന്നോരോന്നായി തകർത്തിടുന്നതിന് ഇടയിൽ മറ്റൊരു വമ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവൻഷി. പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് വൈഭവ് ഏറ്റുവാങ്ങി. രാജ്യത്ത് കുട്ടികൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ഇത്.
നിലവിൽ ബിഹാറിനായി വിജയ് ഹസാരെ ട്രോഫി കളിക്കുകയാണ് വൈഭവ്. ബിഹാർ ടീം ക്യാംപിൽ നിന്നാണ് പുരസ്കാരം സ്വീകരിക്കാനായി വൈഭവ് ഡൽഹിയിലെത്തിയത്. കായികം, കല, ധീരത, സാമൂഹിക സേവനം, സാങ്കേതിക വിദ്യ, പരിസ്ഥിതി എന്നിങ്ങനെയുള്ള മേഖലകളിൽ മികവ് തെളിയിച്ച അഞ്ച് വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പുരസ്കാരം നൽകുന്നത്.
Well done Vaibhav 🔥#VaibhavSuryavanshihttps://t.co/erP7ZrnPzMpic.twitter.com/BlT9HYl5mD
— Priyansh (@bhhupendrajogi) December 26, 2025
Also Read: 62 പന്തിൽ 102; സെഞ്ചുറിയുമായി വിഷ്ണു വിനോദ്; പഞ്ചാബ് കിങ്സിനായും തകർത്തടിക്കുമോ?
ഞങ്ങളുടെ യുവ ബാറ്റർക്ക് അഭിനന്ദനങ്ങൾ എന്നാണ് വൈഭവ് പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവെച്ച് ബിസിസിഐ കുറിച്ചത്. കഴിഞ്ഞ ഐപിഎൽ സീസണോടെയാണ് വൈഭവ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയൊന്നാകെ തന്നിലേക്കെത്തിച്ചത്. സഞ്ജു സാംസണിന് പരുക്കേറ്റതിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് യശസ്വിക്കൊപ്പം വൈഭവിനെ ഓപ്പണറാക്കി. തന്റെ മൂന്നാമത്തെ മത്സരത്തിൽ തന്നെ വൈഭവ് സെഞ്ചുറി നേടി റെക്കോർഡ് വേട്ടയ്ക്ക് തുടക്കമിട്ടു.
Also Read: ഗംഭീർ കാണുന്നുണ്ടല്ലോ അല്ലേ? ഗ്യാലറിയിൽ നിന്ന് ഉറക്കെ കാണികളുടെ ചോദ്യം
ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ അണ്ടർ 19 ടീമിലേക്കും ഇന്ത്യ എ ടീമിലേക്കുമെല്ലാം വൈഭവിന് വിളിയെത്തി. ഇക്കഴിഞ്ഞ അണ്ടർ 19 ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ 171 റൺസ് ആണ് അടിച്ചെടുത്തത്. ഇതിന് ശേഷം വിജയ് ഹസാരെ ട്രോഫി കളിക്കാനെത്തിയ വൈഭവ് ബിഹാറിന് വേണ്ടി അരുണാചലിനെതിരായ കളിയിൽ നേടിയത് 190 റൺസ്.
Also Read: Kerala vs Karnataka: 187-7ൽ പരുങ്ങി കേരളം; തകർത്തടിച്ച് രക്ഷിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ
ഒരു കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വൈഭവ് കഴിഞ്ഞ സീസണിൽ ഏഴ് കളിയിൽ നിന്ന് 252 റൺസ് ആണ് സ്കോർ ചെയ്തത്. 101 ആണ് ഉയർന്ന സ്കോർ. 12 ഫസ്റ്റ് ക്ലാസ് ഇന്നിങ്സിൽ നിന്ന് 207 റൺസും ഏഴ് ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 322 റൺസും 18 ടി20യിൽ നിന്ന് 701 റൺസും വൈഭവ് സ്കോർ ചെയ്ത് കഴിഞ്ഞു.
Read More: പാക് ബോളർക്ക് നേരെ ഷൂസ് കാണിച്ച് വൈഭവ്; കൊമ്പുകോർത്തത് അലി റാസയുമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us