/indian-express-malayalam/media/media_files/2025/04/20/WzEbqcTZHkSU7GuJQeU0.jpg)
Vaibhav Suryavanshi Photograph: (Rajasthan Royals, Instagram)
Vaibhav Suryavanshi IPL 2025: വൈഭവ് സൂര്യവൻഷിയുടെ സെഞ്ചുറി സൃഷ്ടിച്ച അലയൊലി ഇതുവരെ അവസാനിച്ചിട്ടില്ല. എല്ലാവരും രാജസ്ഥാൻ റോയൽസിന്റെ കുട്ടി താരത്തിന് കയ്യടിക്കുമ്പോൾ വൈഭവിന് മുന്നറിയിപ്പ് നൽകി വരികയാണ് ഇന്ത്യയുടെ ലോകകപ്പ് ജയിച്ച ടീമിലെ അംഗമായ മദൻ ലാൽ.
അച്ചടക്കത്തോടെയുള്ള ജീവിതവും ക്രിക്കറ്റിൽ മാത്രമായി ശ്രദ്ധയും നൽകിയാൽ മാത്രമേ വൈഭവിന് ക്രിക്കറ്റിൽ നല്ലൊരു ഭാവി ഉണ്ടാവുകയുള്ളെന്ന് മദൻ ലാൽ പറഞ്ഞു. "ഏറെ കഴിവുള്ള താരമാണ് വൈഭവ്. എന്നാൽ കഴിവുള്ളത് കൊണ്ട് മാത്രം വിജയിക്കണം എന്നില്ല. ശ്രദ്ധ തെറ്റാതെ നോക്കണം. അച്ചടക്കം ഉണ്ടാവണം. കഠിനാധ്വാനം തുടർന്നുകൊണ്ടിരിക്കണം. വൈഭവ് ശരിയായ വഴികളിലൂടെ മുൻപോട്ട് പോയാൽ ഞാൻ വിശ്വസിക്കുന്നത് അവന് അത്ഭുതപ്പെടുത്തുന്ന ഉയരങ്ങൾ കീഴടക്കാനാവും എന്നാണ്," ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മദൻ ലാൽ പറഞ്ഞു.
"ഇതുപോലൊരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. ഞാൻ ഡൽഹി ക്യാപ്റ്റനായിരിക്കുന്ന സമയം ഞങ്ങൾക്കെതിരെ ചെറിയ പ്രായത്തിൽ സച്ചിൻ ടെണ്ടുൽക്കർ കളിച്ചിരുന്നു. അന്ന് രഞ്ജി ട്രോഫി സെമി ഫൈനലിൽ സച്ചിൻ 80 റൺസ് സ്കോർ ചെയ്തു. അതിന് ശേഷം വിരാട് കോഹ്ലിയെ നമ്മൾ കണ്ടു. ഇപ്പോഴും കോഹ്ലി കളിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ സൂര്യവൻഷിയെ കുറിച്ചാണ് എല്ലാവരുടേയും സംസാരം. സൂപ്പർ സ്റ്റാർ ആവാനുള്ള എല്ലാ ഘടകങ്ങളും സൂര്യവൻഷിയിലുണ്ട്," മദൻ ലാൽ പറഞ്ഞു.
"എങ്ങനെ കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മുന്നേറ്റം. ആത്മാർഥത, അച്ചടക്കം എന്നിവയെല്ലാം ഇവിടെ പ്രധാന കാര്യങ്ങളാണ്. കുടുംബത്തിൽ നിന്നുള്ള പിന്തുണയും പ്രധാനപ്പെട്ടതാണ്. മാതാപിതാക്കൾ അച്ചടക്കമുള്ളവരും പിന്തുണ നൽകുന്നവരുമാണ് എങ്കിൽ അത് വലിയ പ്രചോദനമാവും," മദൻ ലാൽ ചൂണ്ടിക്കാണിക്കുന്നു.
Read More
- ബുമ്രയുടെ മാജിക് ഓവർ; വീണ്ടും കിരീടം സ്വപ്നം കണ്ട് തുടങ്ങി മുംബൈ ആരാധകർ
- സഞ്ജുവിനെ പ്രകോപിപ്പിച്ചത് എന്ത്? രാജസ്ഥാന്റെ നീക്കങ്ങളിൽ ക്ഷുഭിതനെന്ന് റിപ്പോർട്ട്
- ഹൈദരാബാദ് കളിക്കാർ മാലിദ്വീപിൽ; സീസൺ മധ്യത്തിൽ വെച്ച് വിനോദയാത്ര
- ഇന്ത്യൻ കളിക്കാരിൽ പോണ്ടിങ് വിശ്വസിക്കുന്നില്ല; പഞ്ചാബ് കിങ്സ് കിരീടം നേടില്ലെന്ന് മനോജ് തിവാരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us