scorecardresearch

വൈഭവ് സൂര്യവൻഷി ക്യാപ്റ്റൻ; അണ്ടർ 19 ലോകകപ്പ്, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡ്

India Under 19 World Cup Squad: ബാറ്റിങ്ങിൽ റെക്കോർഡുകൾ ഓരോന്നായി തകർക്കുന്ന വൈഭവ് സൂര്യവൻഷിയുടെ ക്യാപ്റ്റൻസി എങ്ങനെയാവും എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകർ നോക്കുന്നത്

India Under 19 World Cup Squad: ബാറ്റിങ്ങിൽ റെക്കോർഡുകൾ ഓരോന്നായി തകർക്കുന്ന വൈഭവ് സൂര്യവൻഷിയുടെ ക്യാപ്റ്റൻസി എങ്ങനെയാവും എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകർ നോക്കുന്നത്

author-image
Sports Desk
New Update
Vaibhav Suryavanshi Scored Cenyury Under 19 India

india Under 19 World Cup Squad: അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ബിസിസിഐയുടെ ജൂനിയർ സെലക്ഷൻ കമ്മറ്റിയാണ് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിനും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനും ഉള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവൻഷി ഇന്ത്യയെ നയിക്കും. 

Advertisment

പരുക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തുന്ന ആയുഷ് മാത്രേയായിരിക്കും അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റൻ. സിംബാബ് വെയിലും നമീബയിലുമായാണ് അണ്ടർ 19 ലോകകപ്പ് നടക്കുന്നത്. ജനുവരി 15ന് ആരംഭിക്കുന്ന ലോകകപ്പിന്റെ കലാശപ്പോരാട്ടം ഫെബ്രുവരി ആറിനാണ്. ഇന്ത്യ അഞ്ച് വട്ടമാണ് അണ്ടർ 19 ലോക ചാംപ്യന്മാരായത്.

Also Read: Vaibhav Suryavanshi: കുട്ടികൾക്കുള്ള ഉയർന്ന ബഹുമതി; രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ച് വൈഭവ് സൂര്യവൻഷി

ലോകകപ്പിന് മുന്നോടിയായിട്ടാണ് ഇന്ത്യൻ അണ്ടർ 19 ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര കളിക്കുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ബാറ്റിങ്ങിൽ റെക്കോർഡുകൾ ഓരോന്നായി തകർക്കുന്ന വൈഭവ് സൂര്യവൻഷിയുടെ ക്യാപ്റ്റൻസി എങ്ങനെയാവും എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകർ നോക്കുന്നത്.

Also Read: ഗംഭീർ കാണുന്നുണ്ടല്ലോ അല്ലേ? ഗ്യാലറിയിൽ നിന്ന് ഉറക്കെ കാണികളുടെ ചോദ്യം

നാല് ഗ്രൂപ്പുകളിലായി 16 ടീമുകൾ ആണ് കിരീട പോരിന് എത്തുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ബംഗ്ലാദേശ്, ന്യൂസിലൻഡ്, യുഎസ്എ എന്നീ ടീമുകൾ ആണ് ഇന്ത്യയെ കൂടാതെ എ ഗ്രൂപ്പിൽ ഉള്ളത്. ജനുവരി 15ന് യുഎസ്എയ്ക്ക് എതിരെ ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങും.

Also Read: Kerala vs Karnataka: 187-7ൽ പരുങ്ങി കേരളം; തകർത്തടിച്ച് രക്ഷിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ

അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ്: ആയുഷ് മാത്രേ, വിഹാൻ മൽഹോത്ര, വൈഭവ് സൂര്യവംശി, ആരോൺ ജോർജ്, വേദാന്ത് ത്രിവേദി, അഭിജ്ഞാൻ, ഹർവൻഷ് സിംഗ്, ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, മുഹമ്മദ് ഇനാൻ, ഹെനിൽ പട്ടേൽ, ഡി. ദീപേശ്, കിഷൻ കുമാർ സിംഗ്, ഉദ്ധവ് മോഹൻ

Read More: പാക് ബോളർക്ക് നേരെ ഷൂസ് കാണിച്ച് വൈഭവ്; കൊമ്പുകോർത്തത് അലി റാസയുമായി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: