/indian-express-malayalam/media/media_files/2025/11/14/vaibhav-suryavanshi-century-2025-11-14-20-46-41.jpg)
File Photo (Source: BCCI, X)
Vaibhav Suryavanshi india Under 19: ബാറ്റുമായി ക്രീസിൽ ഇറങ്ങിയത് മുതൽ റെക്കോർഡുകൾ ഒരോന്നായി തകർത്തിടുകയാണ് ഇന്ത്യയുടെ പതിനാലുകാരൻ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവൻഷി. ഇന്ത്യാ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചതോടെ യൂത്ത് ഏകദിനത്തിൽ ക്യാപ്റ്റനാവുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായിവൈഭവ് മാറി.
യൂത്ത് ഏകദിനത്തിൽ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം നേരത്തെ പാക്കിസ്ഥാന്റെ അഹ്മദ് ഷെഹ്സാദിന്റെ പേരിലായിരുന്നു. പാക്കിസ്ഥാൻ യൂത്ത് ടീമിനായി 19ാമത്തെ വയസിലാണ് ഷെഹ്സാദ് അരങ്ങേറിയത്. ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമിനെതിരെയാണ് ഇന്ത്യ അണ്ടർ 19 ടീമിനെ യൂത്ത് ഏകദിനത്തിൽ വൈഭവ് നയിച്ചത്.
Also Read: മുസ്തഫിസൂർ റഹ്‌മാൻ ഐപിഎൽ കളിക്കേണ്ട; നിർദേശവുമായി ബിസിസിഐ; പകരക്കാരനെ തേടാൻ കെകെആറിന് അനുമതി
ആയുഷ് മാത്രേയാണ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ ആയുഷിന് പരുക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര നഷ്ടമായി. വൈസ് ക്യാപ്റ്റനായ വിഹാൻ മൽഹോത്രയ്ക്കും പരിക്കിനെ തുടർന്ന് കളിക്കാനായില്ല. അണ്ടർ 19 ലോകകപ്പിൽ ആയുഷ് മാത്രേയാവും ഇന്ത്യയെ നയിക്കുക.
Also Read: 'ഗയ്സ്, പടച്ചോൻ എല്ലാത്തിനും സമയം നിശ്ചയിച്ചിട്ടുണ്ട്'; അവസാന നിമിഷം ആഗ്രഹം സാധിച്ച ത്രില്ലിൽ സഹൽ
ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ വൈഭവിന് ബാറ്റിങ്ങിൽ തിളങ്ങാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ വൈഭവിനേയും ആരോൺ ജോർജിനേയും തുടക്കത്തിൽ തന്നെ നഷ്ടമായി. വൈഭവ് 12 പന്തിൽ നിന്ന് 11 റൺസിനും ആരോൺ അഞ്ച് റൺസിനുമാണ് മടങ്ങിയത്.
Also Read: "അർജുൻ ബാറ്റ് ചെയ്യുന്നത് സച്ചിനെ പോലെ; മുംബൈ ഇന്ത്യൻസിന്റെ ഓപ്പണറാക്കാൻ പറഞ്ഞു"
തുടക്കം മോശമായെങ്കിലും സ്കോർ 300ലേക്ക് എത്തിക്കാൻ ഇന്ത്യ യുത്ത് ടീമിനായി. അണ്ടർ 19 ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതിനാൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പ്രകടനം നിർണായകമാണ്. ജനുവരി 15ന് ആണ് അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. യുഎസ്എയാണ് എതിരാളികൾ.
Read More: Sarfaraz Khan: വാതിലിൽ മുട്ടുകയല്ല; അവൻ വാതിൽ അടിച്ചു തകർത്ത് കയറി; ചെന്നൈയോട് അശ്വിന്റെ ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us